ഏഷ്യാനെറ്റിലെ സ്ഥിരം പ്രേക്ഷകരുള്ള സീരിയലാണ് കുടുംബവിളക്ക് സുമിത്ര എന്ന സാധാരണക്കാരിയായ പെൺകുട്ടിയുടെ കഥ പറയുന്ന സീരിയൽ ഇതിനകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ചു പിന്നീട് ഒറ്റപ്പെട്ടുപോകുന്ന സുമിത്ര എന്ന സ്ത്രീയുടെ ജീവിതകഥയുമായി എത്തുന്ന സീരിയലാണ്. സുമിത്രയുടെ ജീവിതത്തില് ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളും, ഭർത്താവിൻറെ കാമുകിയായ വേദികയെ എങ്ങനെ സുമിത്ര നേരിടുന്നു എന്നുമാണ് ആണ് സീരിയലിലെ പ്രധാന കഥ . സിദ്ധാർത്ഥ് എന്ന ഭർത്താവ് സുമിത്രയെ ഒഴിച്ചു മാറ്റുമ്പോൾ ഇളയമകനും ഭർത്താവിന്റെ പിതാവും ഉൾപ്പെടെയുള്ള ചുരുക്കം പേരാണ് അവളെ മനസ്സിലാക്കി കൂടെ നിൽക്കുന്നത്. മലയാളത്തിൽ ഈയിടെയായി ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന മലയാള സീരിയൽ എന്ന പേര് കൂടിയുണ്ട് കുടുംബ വിളക്ക് എന്ന സീരിയലിന്.
സീരിയലിലെ താരങ്ങൾ തങ്ങളുടെ ലൊക്കേഷൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് അത് ലൊക്കേഷനിലെ കോവിഡ് ടെസ്റ്റിംഗ് വീഡിയോ ആണ്. കൊറോണ ടെസ്റ്റ് ഇപ്പോൾ എല്ലാ ലൊക്കേഷനിലും പ്രധാനം ആയതിനാൽ കുടുംബ വിളക്കു സീരിയലിലെ താരങ്ങൾക്ക് ആയുള്ള കൊറോണ ടെസ്റ്റ് ദിവസത്തെ അവരുടെ ആരുടെ അനുഭവങ്ങളാണ് മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ താരങ്ങൾ അവർ ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ എന്തു ചെയ്യുന്നു എന്ന് എല്ലാവരെയും കാണിച്ചുതരികയും കൂടെ അവരുടെ വിശേഷങ്ങളും വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
ഒരു ഇടവേളയ്ക്കു ശേഷം മീരാ വാസുദേവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. മീര വാസുദേവൻ,അമൃത നായർ, ശരണ്യ ആനന്ദ്, നൂബിൻ ജോണി,പ്രതീഷ്,ശ്യാം ധരൻ ,കൃഷ്ണകുമാർ മേനോൻ, അമേയ നായർ, അമൃത നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.