മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം. വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഇദ്ദേഹം ചർച്ചകളിൽ പങ്കെടുക്കാറുള്ളത്. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്.
പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട് എന്നു മാത്രമല്ല അതെല്ലാം തന്നെ ഇദ്ദേഹത്തിൻറെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മുഖ്യമന്ത്രി വിനോദയാത്ര പോയത്. മകളെയും മരുമകനേയും കൂട്ടി കുടുംബത്തോടെയാണ് മുഖ്യമന്ത്രി ടൂർ പോയത്. മകനെ കാണുവാൻ വേണ്ടിയാണ് പോയത് എന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ പരോക്ഷമായി ട്രോളിക്കൊണ്ട് ശ്രീജിത്ത് പണിക്കർ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിനു താഴെ ആയിരുന്നു ഒരു സഖാവ് മോശം കമന്റ് ആയി വന്നത്. വിഷ്ണു വിച്ചു എന്നു പേരുള്ള സഖാവ് ആണ് കമന്റ് ആയി വന്നത്. പിണറായി വിജയനും മകളും നിൽക്കുന്ന ഫോട്ടോ ആണ് ഇദ്ദേഹം പ്രൊഫൈൽ പിക്ചർ ആക്കി വെച്ചിരിക്കുന്നത്. നിൻറെ അച്ഛൻറെ ഡാഷ് ആണോ? എന്നാണ് ഇയാൾ ചോദിച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ തന്നെ വന്നിരിക്കുകയാണ്. തന്തയ്ക്ക് വിളിക്കുന്ന ഒരാൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മറുപടിയാണ് ഇത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
നിൻറെ അപ്പൂപ്പന്റെ ഡാഷിനെ എന്തിനാടാ പറയുന്നത്? എന്നായിരുന്നു ശ്രീജിത്ത് പണിക്കർ നൽകിയ മറുപടി. തന്തയ്ക്ക് വിളിക്കുന്ന ഒരാൾക്ക് നൽകാൻ പറ്റിയ ഏറ്റവും മികച്ച മറുപടി ഇതുതന്നെ എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം തന്തക്കു വിളി ഒന്നും സഖാക്കൾക്ക് ഏൽക്കില്ല എന്നും സാമൂഹിക നവോത്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരാണ് സഖാക്കൾ എന്നും വലതുപക്ഷ വർഗീയ ചിന്തകരുടെ തെറിവിളി ഒന്നും സഖാക്കളുടെ രോമത്തിൽ ഏശില്ല എന്നുമാണ് സഖാവിനെ സപ്പോർട്ട് ചെയ്തു കൊണ്ടുവരുന്നവർ പറയുന്നത്.