മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. നിലവിൽ മലയാള സിനിമയിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ് ഇവർ. എന്നാണ് മീനാക്ഷി നായികയായി അരങ്ങേറ്റം നടത്തുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം താരം ഇപ്പോൾ പ്ലസ് ടു വിജയിച്ചിരിക്കുകയാണ്. ഇന്നായിരുന്നു പ്ലസ് ടു റിസൾട്ട് പുറത്തുവന്നത്. പ്ലസ് ടു അതി വിജയകരമായി പാസായ വിശേഷം ആണ് താരം ഇപ്പോൾ അറിയിക്കുന്നത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. അതേസമയം പ്ലസ്ടുവിലെ മാർക്കും താരം വെളിപ്പെടുത്തി.
83% മാർക്ക് നേടിയാണ് താരം ജയിച്ചിരിക്കുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. പഠന വിശേഷങ്ങൾ അടക്കം തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ മീനാക്ഷിയുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
അനുനയ അനൂപ് എന്നാണ് നടിയുടെ മുഴുവൻ പേര്. സ്റ്റോറി ആയിട്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പ്ലസ് ടു ജയിച്ച വിശേഷം അറിയിക്കുന്നത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സിനിമയും ടെലിവിഷൻ പരിപാടികളും അവതരിപ്പിക്കുന്നതിനിടയിൽ എങ്ങനെയാണ് പഠിക്കാൻ സമയം കിട്ടുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.