അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്. നസ്ലൻ ആണ് സിനിമയിൽ നായകനായി എത്തിയത്. ചിത്രത്തിൽ നായികയായി എത്തിയത് മമിതാ ബൈജു ആയിരുന്നു. ചിത്രം നൂറുകോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തു. തെലുങ്ക്, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്തുകൊണ്ട് എത്തിയിരുന്നു. ഇതിനും മികച്ച വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.
ഇപ്പോൾ ഈ സിനിമയിലെ ഒരു വീഡിയോ റീക്രിയേറ്റ് ചെയ്തുകൊണ്ട് എത്തുകയാണ് മഞ്ജുഷ മാർട്ടിൻ. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയിരുന്നു ഇവർ. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ധാരാളം ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്. ഇതുകൂടാതെ ഷോർട്ട് ഫിലിം മേഖലയിലും സീരിയൽ മേഖലയിലും താരം വളരെ സജീവമാണ്. അതുകൊണ്ടുതന്നെ യുവാക്കൾക്കിടയിലും ഫാമിലി ഓഡിയൻസിന് ഇടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.
സാന്ത്വനം എന്ന പരമ്പരയിൽ ഇവർക്ക് പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കണ്ണൻ എന്ന കഥാപാത്രത്തിന്റെ നായികയായിട്ടായിരുന്നു ഇവരുടെ കഥാപാത്രം എത്തിയത്. ഇപ്പോൾ ഇവരുടെ ഒരു വീഡിയോ ആണ് വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രേമലു എന്ന സിനിമയിലെ മമ്മിത അവതരിപ്പിച്ച കഥാപാത്രമായ റീനുവിന്റെ റീൽ വീഡിയോ ആണ് മഞ്ജുഷ ചെയ്തിരിക്കുന്നത്.
വളരെ ഗംഭീരമായിട്ടുണ്ട് വീഡിയോ എന്നാണ് എല്ലാവരും പറയുന്നത്. ശരിക്കും സിനിമയിലെ സീൻ കാണുന്നത് പോലെ തന്നെയുണ്ടായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ലിപ്പ് സിങ്ക് മുഖ്യ വളരെ ഗംഭീരമായി തന്നെ വന്നിട്ടുണ്ട് ഇന്നും ചേച്ചിക്ക് ഇങ്ങനത്തെ റോൾ നല്ല രീതിയിൽ ചെയ്യാൻ പറ്റും എന്നും സത്യൻ അന്തിക്കാട് സിനിമകളിൽ ട്രൈ ചെയ്യൂ എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. വളരെ നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് എന്നും ഓഡിയോ അനുസരിച്ച് അഭിനയിക്കുന്നത് ആണ് എന്ന് തോന്നുകയേ ഇല്ല കമൻറ് ചെയ്യുന്നവർ എല്ലാവരും പറയുന്നത്.
View this post on Instagram