ബിഗ് ബോസ് മൂന്നാം സീസണില്‍ ഗംഭീരമായ പ്രകടനമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ച്ചവെക്കുന്നത്. ആദ്യം കുറച്ച് ഉഴപ്പൊക്കെയാണെങ്കിലും ഇപ്പോള്‍ മത്സരം എന്ന ബോധത്തോടെ തന്നെയാണ് താരങ്ങള്‍ മുന്നോട്ട് പോവുന്നത്. ഇതിനിടെ ചില അടിയും പിടിയും ബിഗ് ബോസ് വീട്ടില്‍ നടന്നിരുന്നു. മത്സരാര്‍ത്ഥികള്‍ തന്നെ പരസ്പരം പറഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ കാരണങ്ങള്‍ കണ്ടെത്തി അടി ഉണ്ടാക്കുന്നത് പോലെയാണ് പ്രേക്ഷകര്‍ക്ക് തോന്നുന്നത്.
വീട്ടിലെ ഓരോ മത്സരാര്‍ത്ഥിക്കും ഓരോ സ്വഭാവം ആണ്. ഇതില്‍ ഇമോഷണലായി കാണപ്പെട്ട മല്ത്സരാര്ത്ഥിയായിരുന്നു സൂര്യ. ആദ്യ ആഴ്ചയില്‍ തന്നെ ചെറിയ കാര്യത്തിന് പോലും കരയുന്ന സൂര്യയെ എല്ലാവരും കണ്ടിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസിലെ രണ്ടാമത്തെ ക്യാപ്റ്റനായി സൂര്യയെ തിരഞ്ഞെടുത്തത്.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയതോടെ സൂര്യ കുറച്ച് മാറിയിരുന്നു. കൃത്യമായി കാര്യങ്ങള്‍ എല്ലാം താരം കൈകാര്യം ചെയ്തിരുന്നു. സൂര്യയ്ക്ക് ശേഷമാണ് മണിക്കുട്ടന് ബിഗ് ബോസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. മണിക്കുട്ടനും കുഴപ്പിമില്ലാതെയാണ് മുന്നോട്ട് പോവുന്നത്.
കൂടാതെ ബിഗ് ബോസില്‍ ഓരോ ആഴ്ചയിലും ജയിലില്‍ പോകേണ്ട മല്ത്സരാര്ത്ഥികളെയും തിരഞ്ഞെടുക്കും. ടാസ്ക്കുകളിലെല്ലാം മോശം പ്രകടനം കാഴ്ചവെക്കാറുളളവരാണ് സാധാരണയായി ജയിലില്‍ പോകാറുളളത്.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ജയിലില്‍ പോവുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. എന്നാല്‍ മിഷേല്‍ തനിക്ക് ജയിലില്‍ പോവാന്‍ കുഴപ്പമില്ലെന്നും, കാരണം കഞ്ഞി, പയറ്, മാങ്ങാ അച്ചാറ് എല്ലാം ലഭിക്കുമെന്നും മിഷേല്‍ പറഞ്ഞു. ഇതിനിടെയാണ് സൂര്യ ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല . ഇന്നത്തെ എപ്പിസോഡില്‍ നിന്നാണ് സൂര്യ കരയുന്നതിന്റെ കാരണം വ്യക്തമാവുകയുള്ളു.