ഒടുവില്‍ ബിഗ് ബോസിലെ സൂര്യ മണിക്കുട്ടന് പ്രണയത്തില്‍ പ്രതികരിച്ച് സൂര്യയുടെ അമ്മ. മണിക്കുട്ടന് വളരെ നല്ല വ്യക്തിയാണെന്ന് പറഞ്ഞ് കൊണ്ടാണ് അമ്മ പ്രതികരിച്ചത്. സൂര്യ എങ്ങനെയാണോ ബിഗ് ബോസില്‍ അതേ പോലെയാണ് വീട്ടിലും , അവള്‍ക്ക് ആരോടും പ്രണയം ഉള്ളതായി ഇതുവരെ പറഞ്ഞില്ല. ബിഗ് ബോസ് കാണുമ്പോള്‍ തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് മണിക്കുട്ടനുമായുള്ള വിഷയമാണെന്നാണ് അമ്മ പറയുന്നു.
സൂര്യക്ക് നിരവധി കല്യാണ ആലോചന വന്നിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് ഒന്നിലും താല്പര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മണിക്കുട്ടനോട് അവള്‍ക്ക് ഇഷ്ടമാണ്. അതേസമയം മണിക്കുട്ടന്റെ കല്യാണ ആലോചന വന്നാല്‍ നടത്തി കൊടുക്കുമെന്നും സൂര്യയുടെ മതാപിതാക്കള്‍ പറഞ്ഞു. മണിക്കുട്ടന് വളരെ നല്ല പയ്യനാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
അതേസമയം ആദ്യം അഡോണിയും ഏഞ്ചലും തമ്മില്‍ പ്രണയം ഉണ്ടാവും എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഏഞ്ചല്‍ പുറത്തായതോടെ ആ കാര്യത്തില്‍ ഒരു തീരുമാനം ആയിരുന്നു. മാത്രമല്ല തനിക്ക് അഡോണിയോട് പ്രണയം ഉണ്ടായിരുന്നില്ലെന്നും പുറത്തായ ശേഷം ഏഞ്ചല്‍ പറഞ്ഞിരുന്നു.
പിന്നാലെയാണ് സൂര്യക്ക് മണിക്കുട്ടനോട് പ്രണയം ആണെന്ന് പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആയിട്ടില്ല. സൂര്യ ബിഗ് ബോസില്‍ തുടരാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പ്രണയം അഭിനയിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.