ബിഗ് ബോസ് വീട് പുതിയ ഒരു ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്തുപോയത്. മജ്സിയ ഭാനു ആയിരുന്നു. ശക്തമായ മത്സരാര്‍ത്ഥിയായ ഭാനു നിറകണ്ണുകളോടെയാണ് ഷോയില്‍ നിന്നും പുറത്തുപോയത്. ഇനി ആരായിരിക്കും ഈ ആഴ്ച്ച പുറത്തേക്ക് പോവുക എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകരില്‍ ഇപ്പോഴേ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാര്‍ത്ഥികളാണ് ഷോയില്‍ നിന്നും പുറത്താവുന്നത്. അതിനാല്‍ തന്നെ ആരുടെ പേരും അതില്‍ വരാം.
അതേസമയം ബിഗ് ബോസ് 50ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴും മത്സരാര്‍ത്ഥികളില്‍ ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ആദ്യംമൊക്കെ അല്‍പ്പം പിറകോട്ട് നിന്ന മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ മുന്‍പന്തിയില്‍ ഉള്ളത്. ഇതില്‍ എടുത്ത് പറയേണ്ടത് സന്ധ്യയുടെ പേര് തന്നെയാണ്. ഷോയില്‍ വന്ന് കുറച്ചു ദിവസം നല്ലത് പോലെ പെരുമാറി , തര്‍ക്കത്തിന് നില്‍ക്കാതെ പോയ ഒരു മത്സരാര്‍ത്ഥിയായിരുന്നു സന്ധ്യ എന്നാല്‍ പിന്നീട് ഈ മത്സരാര്‍ത്ഥിയില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി.
ചിലപ്പോള്‍ ഷോയിലെ സാഹചര്യങ്ങള്‍ ആയിരിക്കാം ഈ മാറ്റത്തിന് കാരണം ആയത്. ഇപ്പോള്‍ ശക്തമായ ഒരു മത്സരാര്‍ത്ഥി തന്നെയാണ് സന്ധ്യ. ഇതിനിടെ ഒരു ടാസ്കില് തന്റെ സ്വഭവം ഇങ്ങനെ ആയിരിക്കും എന്ന് സന്ധ്യ പറഞ്ഞിരുന്നു. കുഴല്‍പ്പന്ത് കളി എന്ന വീക്കിലി ടാസ്ക്കിനിടെ സന്ധ്യയും അഡോണിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സന്ധ്യാ മനോജും ഫിറോസ് ഖാനും തമ്മിലുളള വാഗ്വാദമാണ്. ഫിറോസ് ഖാന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സന്ധ്യ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നല്കിയ ടാസ്ക്കാണ് സന്ധ്യയും ഫിറോസും തമ്മിലുള്ള വഴക്കിന്റെ കാരണം. കള്ളം പറഞ്ഞതിന് ഷോക്ക് അടിക്കുമായിരുന്നെങ്കില് ആ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് എഴുന്നേല്ക്കാന് കഴിയുമായിരുന്നില്ല എന്നുള്ള ഫിറോസിന്റെ വാക്കുകളാണ് സന്ധ്യയെ ചൊടിപ്പിച്ചത്. അടുക്കളയില്‍ വെച്ചാണ് ഇവര്‍ തമ്മിലുള്ള വാക്ക്വാദം നടക്കുന്നത്.