നടിയും അവതാരകയുമായി തിളങ്ങിയ താരമാണ് എലീന പടിക്കല്‍. താരത്തിന്റെ വിവാഹനിശ്ചയം സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച ഒന്നായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതിലേറെ വൈറലായ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
എലീനയുടെ വരന് രോഹിത്തുമായുള്ള പ്രണയം പരസ്യമായ ഒരു രഹസ്യം ആയിരുന്നു. ഇപ്പോള്‍ പ്രിയതമന് എലീന കൊടുത്ത സര്‍പ്രൈസ് സമ്മാനമാണ് ശ്രദ്ധിക്കപ്പെടുന്നത്. രോഹിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കുമ്പളങ്ങിയിലേക്കായിരുന്നു ഇവര്‍ പോയത്. ഇവിടെ വെച്ച് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം എലീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ രോഹിത്തിന് ആശംസ അറിയിച്ച് നിരവധി പേര് രംഗത്തെത്തി.
പരസ്പരം പരിചയപ്പെട്ട കാലം മുതല്‍ തനിക്ക് നിരവധി സര്‍പ്രൈസ് തന്നിട്ടുള്ള ആളാണ് രോഹിത്ത്. അടുത്തിടെ അതിരപ്പിള്ളിയില്‍ പോയപ്പോഴും രോഹിത്ത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എലീന പറഞ്ഞിരുന്നു. വിവാഹം തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് ഇത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരാവാന്‍ ഒരുങ്ങിയത്. ആദ്യമെല്ലാം ഈ ബന്ധത്തില്‍ വീട്ടുക്കാര്‍ക്ക് നല്ല എതിര്‍പ്പായിരുന്നു.
പിന്നീട് നീണ്ട വര്‍ഷത്തിന് ശേഷമാണ് വീട്ടുക്കാരുടെ സമ്മതം ലഭിച്ചത്. എലീന ബിഗ് ബോസില്‍ വെച്ചാണ് തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ അന്ന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. പിന്നീട് വിവാഹ നിശ്ചയത്തിനാണ് വരനെക്കുറിച്ച് പ്രേക്ഷകര്‍ അറിയുന്നത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍ വെച്ചായിരുന്നു എലീനയുടെ വിവാഹ നിശ്ചയം. കോഴിക്കോട് സ്വദേശിയാണ് വരന്. എന്‍ജീയനറാണ് രോഹിത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ വര്‍ഷം ഓഗസ്റ്റില്‍ തന്നെയായിരിക്കും വിവാഹവും എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.