സ്ക്രീനില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളെ നാം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ആദ്യത്തെ സിനിമയിലൂടെ തന്നെ ഇത്തരക്കാര്‍ ആരാധക ഹൃദയത്തില്‍ കയറിയിട്ടുണ്ടാവും. അഭിനയ മികവ് വേറിട്ട കഥാപാത്രം ഇതൊക്കെ തന്നെയാണ് ഇതിന്റെ കാരണവും. തീര്‍ത്തും ഇവര്‍ അര്‍ഹിക്കുന്ന പദവി തന്നെയാണ് ഈ താരങ്ങള്‍ക്ക് ലഭിക്കുന്നത്. സിനിമയില്‍ എത്രക്കാലം നിന്നു എന്നുള്ളതല്ല, നിന്നിടത്തോളം എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് വലിയ കാര്യം.
ഈ പറഞ്ഞ തരത്തില്‍ തന്നെ സ്ക്രീനില്‍ വന്ന് ആരാധക ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിഖില വിമല്‍. ചുരുങ്ങിയ സമയം കൊണ്ടു തന്നെ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു, കൂടാതെ ഒട്ടുമിക്ക സൂപ്പര്‍ ഹീറോകളുടെ കൂടെ വര്‍ക്ക് ചെയ്യാനും നടിക്ക് കഴിഞ്ഞു. ഇതെല്ലാം നിഖിലയെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യം തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിഖില തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. സിനിമയുടെ പ്രസ്സ് മീറ്റിനിടെ പങ്കെടുത്തപ്പോള്‍ എടുത്ത ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്. ഫോട്ടോയില്‍ എല്ലാം നടി മമ്മൂട്ടിയെ നോക്കി നില്ക്കുന്ന നടിയെ പ്രേക്ഷകര്‍ കണ്ടതാണ്.
ഇത് ട്രോളന്മാരുടെ കയ്യില്പ്പെട്ടതോടെ ട്രോളും വന്ന് തുങ്ങി. മമ്മൂട്ടിയെ നോക്കിയിരിക്കുന്ന ചിത്രത്തിനൊപ്പം രസകരമായ ക്യാപ്ഷനും ട്രോളന്മാര് നല്‍കിയിട്ടുണ്ട്. ഒരു മഴത്തിലൊക്കെ നോക്ക് എന്ന് തുടങ്ങുന്ന കമന്റുകളും പിന്നീട് പതിവായിരുന്നു. ഇപ്പോള്‍ മറ്റൊരു ചിത്രമാണ് ആരാധകരിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പ്രസ്സ് മീറ്റിന് മമ്മൂട്ടിയും ഗായത്രിയും അടക്കം താരങ്ങള്‍ പങ്കെടുത്തിരുന്നു. പതിവ് പോലെ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ഇവിടെ ആണ് നിഖിലയെ കുറിച്ച് ട്രോളന്മാര് ഓര്‍ക്കുന്നത്. പിന്നീട് താഴെ താരത്തിന്റെ ചിത്രം വെച്ച് ”എന്നെ വിളിച്ചില്ല എന്ന” ക്യാപ്ഷനും ഉള്‍പ്പെത്തി ട്രോള്‍ വരാന്‍ തുടങ്ങി. ഇപ്പോള്‍ ഇതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2015ല്‍ ഇറങ്ങിയ ലൗ 24ണ്മ7′ എന്ന സിനിമയിലൂടെയാണ് നിഖില വിമല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2009ല്‍ ഭാഗ്യദേവത, എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥ, ഞാന്‍ പ്രകാശന്, അരവിന്ദന്റെ അതിഥികള്‍, അഞ്ചാം പാതിര, മേരാ നാം ഷാജി, എന്നീ ചിത്രങ്ങളിലും നിഖില അഭിനയിച്ചു.