ഒരേ കമ്പനിയില്‍ എത്ര വര്‍ഷം ജോലി ചെയ്യാനാകും? അഞ്ചോ പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷം സാധിക്കുമായിരിക്കും. എന്നാല്‍ ബ്രസീലില്‍ ഒരാള്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തത് 84 വര്‍ഷമാണ്. വാള്‍ട്ടര്‍ ഓര്ത്ത്മാന് എന്ന ആളാണ് ഒരേ കമ്പനിയില്‍ 84 വര്‍ഷം ജോലി ചെയ്തത്. വാള്‍ട്ടറിന് നൂറ് വയസായി. ഏറ്റവും നീണ്ട കാലം ഒരേ കമ്പനിയില്‍ തന്നെ ജോലി ചെയ്തതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അദ്ദേഹം നേടി.
ബ്രസീലിലെ സാന്താ കാറ്ററിനയിലെ Industrias Renaux SA എന്ന ടെക്സ്റ്റൈല്‍ കമ്പനിയില്‍ ഷിപ്പിംഗ് അസിസ്റ്റന്റായിട്ടാണ് വാള്‍ട്ടര്‍ ജോലി തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസാണ് പ്രായം. ബ്രസീലിലെ സാന്താ കാതറിനയിലെ ഒരു ചെറിയ പട്ടണമായ ബ്രൂസ്ക്വിലാണ് അദ്ദേഹം ജനിച്ചത്. നഗ്നപാദനായിട്ടാണ് അവന് സ്കൂളില്‍ പോയിരുന്നത്. വീട്ടിലെത്തിയ ശേഷവും പഠിച്ചതെല്ലാം പരിശീലിച്ച് നോക്കും. മികച്ച ഓര്‍മ്മയും സൂക്ഷ്മമായി കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും അദ്ദേഹത്തിന് അന്ന് മുതല്‍ എന്നുമുണ്ടായിരുന്നു.
സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടി വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നു. പ്രസ്തുത കമ്പനിയില്‍ ജോലിക്ക് അദ്ദേഹത്തെ എടുക്കുന്നത് ജര്‍മ്മന്‍ ഭാഷയിലുള്ള അറിവ് കാരണമാണ്.
ജോലിക്ക് കയറി അധികം വൈകാതെ തന്നെ അദ്ദേഹം സെയില്സിലേക്ക് പ്രോമോട്ട് ചെയ്യപ്പെട്ടു. അവിടെനിന്നും അധികം താമസിയാതെ സെയില്‍സ് മാനേജരായി. ഏപ്രില്‍ 19 -നാണ് അദ്ദേഹത്തിന് 100 വയസ് തികഞ്ഞത്.