ഇന്ത്യൻ വിവാഹങ്ങൾ എന്നുപറഞ്ഞാൽ ആചാരങ്ങളുടെ ഒരു അയ്യരുകളി തന്നെയായിരിക്കും. ഒരുപാട് ആചാരങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഒരു വിവാഹം നടക്കുകയുള്ളൂ. ഓരോ നാട്ടിലും ഓരോ തരത്തിലുള്ള ആചാരങ്ങളാണ്. ചിലത് മിനിറ്റുകൾ മാത്രം നീളുന്ന ആചാരങ്ങളാണ് എങ്കിൽ വേറെ ചിലത് ദിവസങ്ങളോളം നീളുന്ന ആചാരങ്ങൾ ആയിരിക്കും. അത്തരത്തിൽ ഒരു രസകരമായ ആചാരമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
അക്ഷിത അറോറ എന്ന പെൺകുട്ടിയുടെ വിവാഹത്തിന് ആണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പെൺകുട്ടി തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അക്ഷിത. ആദിത്യ എന്ന യുവാവിനെ ആണ് ഇവർ വിവാഹം കഴിച്ചത്. ഇദ്ദേഹവും ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ രണ്ടുപേരും വിവാഹവേദിയിൽ പുഷ്അപ്പ് എടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ധാരാളമാളുകൾ ആണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഫിറ്റ്നസ് നിലനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നും അതിൻ്റെ സന്ദേശമാണ് ഇവർ ഇവരുടെ വിവാഹ ദിനത്തിലൂടെ പങ്കുവെച്ചത് എന്നും ആണ് ഇവരുടെ അഭിപ്രായം. അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് വിവാഹത്തിന് വന്നവരെല്ലാം തന്നെ. അവരെപ്പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ കണ്ടവരും എത്തുകയാണ്.
View this post on Instagram
എന്നാൽ ധാരാളം ആളുകൾ ആണ് ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹം എന്നത് വളരെ പവിത്രമായ കാര്യമാണ് എന്നും ഇതുപോലെയുള്ള കോമാളിത്തരം കാണിക്കാൻ ഉള്ളതല്ല എന്നുമാണ് ഇവറ്റകളുടെ വാദം. ധാരാളം മലയാളികളും ഈ കൂട്ടത്തിൽ ഉണ്ട് എന്നതാണ് സ്വാഭാവികമായ ഒരു കാര്യം. മലയാളികൾ ഫിറ്റ്നസിന് ഒട്ടും പ്രാധാന്യം നൽകാത്തവർ ആണ്. അത്തരത്തിൽ പ്രാധാന്യം നൽകുന്നവർ എന്തോ മനോരോഗം ഉള്ളവർ ആണ് എന്നാണ് മലയാളികളുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വീഡിയോകൾ കാണുമ്പോൾ മലയാളികൾക്ക് ചൊറിഞ്ഞു കയറുന്നത് സ്വാഭാവികം മാത്രമാണ്.