ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ അവസാന ഇന്‍സ്റ്റഗ്രാം സ്റ്റോറി നൊമ്പരമാകുന്നു. മരിക്കുന്നതിന് 20 മണിക്കൂര്‍ മുന്‍പാണ് റിഫ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചത്. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ ഭര്‍ത്താവിനൊപ്പം വളരെ സന്തോഷവതിയായാണ് റിഫയെ കാണുന്നത്. അതിനിടെ റിഫയുടേത് ആത്മഹത്യയാണെന്ന സംശയമുന്നയിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തി.
ഇന്ന് പുലര്‍ച്ചെയാണ് റിഫയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിവരെ സോഷ്യല്‍ മീജിയയില്‍ സജീവമായിരുന്നു. പെട്ടെന്നുള്ള റിഫയുടെ മരണം ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചിരിക്കുകയാണ്. റിഫയുടേത് ആത്മഹത്യയാണോ എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫ ഭര്‍ത്താവിനൊപ്പം ചേര്‍ന്നാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്ളോഗ് ആരംഭിച്ചത്. ഭര്‍ത്താവിനൊപ്പം ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫ ദുബായില്‍ എത്തിയത്.