മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. അപ്രതീക്ഷിതമായിട്ടാണ് മലയാളികൾ എല്ലാം ഈ വാർത്ത ഇപ്പോൾ കേട്ടിരിക്കുന്നത്. അതേ സമയം ഇവരുടെ മരണ കാരണം എന്താണ് എന്ന് അന്വേഷിച്ചു കൊണ്ട് എത്തുകയാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ.
പാർക്കിൻ സൻസ് രോഗം ഇവർക്ക് പിടിപെട്ടിരുന്നു. ഇതിനെ തുടർന്ന് വലിയ രീതിയിൽ ഇവർക്ക് മറവിരോഗം ഉണ്ടായിരുന്നു. ഇത് ബാധിച്ച ഇവർ ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇവരുടെ ചികിത്സ വാർത്തകൾ ഒന്നും തന്നെ അധികം മാധ്യമങ്ങളിൽ വന്നിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരെ സംബന്ധിച്ച് ഇവരുടെ മരണ വാർത്ത വലിയ ആഘാതം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏകദേശം 360 സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഇവർ തമിഴിലും വളരെ സജീവമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. പൂക്കാലം എന്ന സിനിമയിലാണ് ഇവർ അവസാനമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഒരുപാട് ഹിറ്റ് സിനിമകളിൽ ഇവർ ഭാഗമായിട്ടുണ്ട്.
ആദ്യത്തെ കണ്മണി എന്ന സിനിമയിൽ ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കൗരവർ എന്ന സിനിമയിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജാവിൻറെ മകൻ എന്ന മോഹൻ ലാൽ സിനിമയിലും ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ജാഗ്രത എന്ന സിനിമയിലും അനിയത്തി പ്രാവ് എന്ന സിനിമയിലും ഇവർ വേഷമിട്ടിട്ടുണ്ട്. സീരിയൽ മേഖലയിലും വളരെ സജീവമായിരുന്നു. വളരെ ജന പ്രിയമായ ഒരുപാട് പരമ്പരകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇവർ നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമായിട്ടുണ്ട്. എന്തായാലും നിരവധി പ്രേക്ഷകർ ആണ് ഇപ്പോൾ ഇവർക്ക് അംഗീകാരങ്ങൾ അർപ്പിച്ചു കൊണ്ട് രംഗത്തു വുന്നത്.