ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ ഗെയിം കളിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ഇരുവർക്കും നേരെ വലിയ രീതിയിൽ ഹേറ്റ് വന്നത്.അതേ സമയം ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ടോപ്പ് ഫൈവിൽ ഗബ്രിയുമുണ്ടാകുമായിരുന്നു. ജാസ്മിനുമായുള്ള സൗഹൃദം തന്നെയാണ് ഗബ്രിക്ക് വിനയായത്. ഗബ്രിയുടെ പുറത്താകലിനുശേഷം ജാസ്മിൻ വീട്ടിൽ ഒറ്റപ്പെട്ട് നടക്കാനും ഒറ്റയ്ക്കിരുന്ന് സംസാരിക്കാനുമെല്ലാം തുടങ്ങിയിട്ടുണ്ട്. ഗബ്രി ധരിക്കാറുണ്ടായിരുന്ന വസ്ത്രമാണ് ഇപ്പോൾ ജാസ്മിൻ ഹൗസിൽ ധരിച്ച് നടക്കുന്നത്.മറ്റൊന്ന് ഗബ്രിയുടെ ഫോട്ടോ നോക്കി പരിഭവം പറയാനും കഥ പറയാനും കരയാനുമെല്ലാം തുടങ്ങി. ഇതുവരെ ഹൗസിൽ ചെയ്തതെല്ലാം ഗബ്രിയുമായി പ്രീ പ്ലാൻഡായി ചെയ്തതല്ലേയെന്ന് രസ്മിൻ ചോദിച്ചതോടെ മറുപടിയില്ലാത്ത അവസ്ഥയിലാണ് ജാസ്മിൻ. ഗബ്രിയുടെ ഫോട്ടോ നോക്കി പരിഭവം പറയുന്ന ജാസ്മിനെ കണ്ട് അഭിനയ സിംഹമെന്നാണ് അഭിഷേക് ശ്രീകുമാർ വിശേഷിപ്പിച്ചത്. ഗബ്രിയുടെ പേരിൽ സെന്റിമെന്റ്സ് വർക്കൗട്ട് ചെയ്യാൻ ജാസ്മിൻ ശ്രമിക്കുന്നതായുള്ള സംശയം റിഷിക്കും അൻസിബയ്ക്കും നോറയ്ക്കുമുണ്ട്.
ഗബ്രി താമസിച്ചിരുന്ന നെസ്റ്റ് റൂമിലേക്ക് തന്നെ ഇടണമെന്ന് ജാസ്മിൻ ആവശ്യപ്പെട്ടതോടെയാണ് റിഷിക്കും സംശയം തുടങ്ങിയത്. ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണ് ജിന്റോ-ജാസ്മിൻ തർക്കം ആരംഭിച്ചത്. പലപ്പോഴും സഭ്യമല്ലാത്ത ഭാഷയിലേക്ക് ഇരുവരുടെയും സംസാരം നീങ്ങുന്നുണ്ടായിരുന്നു.ഗബ്രി പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന കൂട്ടത്തിലാണെന്നും അവിടെയും ഇവിടെയും പോയി ഇരുന്ന് പറയാറില്ലെന്നും ജാസ്മിൻ പറഞ്ഞതോടെയാണ് വഴക്ക് ആരംഭിച്ചത്. ജിന്റോ നുണയനാണ് ഒരിടത്ത് നിൽക്കാത്തവനാണ് എന്നൊക്കെ നിന്റെ മുഖത്ത് നോക്കി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇനിയും ഇഷ്ടം പോലെ പറയും. ഗബ്രിയും ഞാനും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതെല്ലാം സത്യമാണ്. ഞാൻ ഡ്രസ്സ് മാറുന്നത് ഗബ്രി നോക്കിനിന്നുവെന്ന് ശരണ്യയും നോറയും പറഞ്ഞതായി എന്നോട് പറഞ്ഞ പെരുംകള്ളനാണ് ജിന്റോ
ഞാനാണ് പുറത്ത് പോയതെങ്കിൽ നീ അവനോടും ഇത് തന്നെ പറഞ്ഞേനെ. മണ്ടൻ ഗബ്രിയല്ല ജിന്റോയാണ് എന്നാണ് ജാസ്മിൻ ജിന്റോയോട് പറഞ്ഞത്. നീയും ഗബ്രിയും എന്നെ കുറിച്ച് കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നീ എന്റെ കയ്യിൽ അടിച്ചില്ലേ… എന്നെ അടിച്ചുവെന്ന് പറഞ്ഞ് ഇവളെ പുറത്ത് ഇടേണ്ട ആവശ്യം എനിക്കില്ല. നിന്റെ ചാനലിൽ കിടന്ന് വള വള അടിക്കുന്ന കളിയല്ല ഇത്. ഇത് ബിഗ് ബോസ് സീസൺ ആറാണ്…. പോടി… ഗബ്രി പോയതിലുള്ള നിന്റെ സന്തോഷം ഞങ്ങൾ കാണുന്നുണ്ട്. ഗബ്രി പുറത്തുണ്ടെന്ന ബലത്തിലാണോ നീ കളിക്കുന്നത്?.നല്ല സെൽസുള്ളവനാ ഗബ്രി… നിന്റെ കൂടെ കൂടിയപ്പോൾ മണ്ടനായിപ്പോയി. നന്നായിട്ട് ഗെയിം കളിക്കാൻ അറിയണം. അല്ലാതെ നിന്നെപ്പോലെ സെന്റിമെൻസും കരയലും ചിരിക്കലുമൊന്നും വേണ്ട ഗെയിം കളിക്കാൻ. നമ്മൾ ഇതൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നാണ് മറുപടിയായി ജിന്റോ ജാസ്മിനോട് പറഞ്ഞത്