തമിഴകത്തിന്റെ ഇഷ്ട നടനായ വിശാലുമായി വിവാഹ നിശ്ചയത്തിനു ശേഷം വേർപിരിഞ്ഞ നടി അനീഷ റെഡി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞവർഷം മാർച്ച് 16 ആയിരുന്നു വിശാലും അനീഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ നിശ്ചയം ഹൈദരാബാദിൽ വച്ചായിരുന്നു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം തന്നെ രണ്ടുപേർക്കും ഒരുമിച്ചു പോകാൻ കഴിഞ്ഞില്ല എന്നും വിവാഹം വേണ്ടെന്നുവെച്ചന്നുമാണ് തമിഴ്-തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം വിശാലിനെ ഒപ്പമുള്ള ചിത്രങ്ങളെല്ലാം അനീഷ റെഡി നീക്കം ചെയ്തതോടെയാണ് വിവാഹം വേണ്ടെന്നുവെച്ച് രണ്ടുപേരും വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ വന്നത്. എന്നാൽ വിവാഹ വേണ്ടെന്നുവെച്ചതായി രണ്ടുപേരും ഇതുവരെഔദ്യോഗികമായി പറഞ്ഞിട്ടില്ല.
വിശാലിനെ ട്വിറ്റർ പേജിൽ വിവാഹനിശ്ചയത്തിന് ഫോട്ടോസുകൾ എല്ലാം ഇപ്പോഴും ഉണ്ട് അത് റിമൂവ് ചെയ്യാത്തത് പ്രേക്ഷകരിൽ സംശയം ഉളവാക്കുന്നുണ്ട്. വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡിയിൽ കഥാപാത്രത്തെ അവതരിപ്പിച്ച അനീഷ റെഡി ഇന്ത്യൻ ദേശീയ ബാസ്ക്കറ്റ്ബോൾ ടീമിന്റെ അംഗം കൂടിയാണ്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ.
ഹൈദരാബാദിലെ തന്നെ ബിസിനസുകാരനുമായാണ് നടിയുടെ വിവാഹം ഉറപ്പിച്ചത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകൾ അറിയിക്കാൻ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത നടത്തിയിരുന്ന വിവാഹനിശ്ചയം വലിയ ആഘോഷമായിരുന്നു. വിശാലിന്റെ ആരാധകർ ഇതൊന്നും വിശ്വസിച്ചിട്ടില്ല വരുംദിവസങ്ങളിൽ വിശാൽ ഇതിനുള്ള ഔദ്യോഗിക മറുപടി നൽകുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.