മുംബൈ ഇന്ത്യന്‍സിനെ ട്രോളി പുലിവാല് പിടിച്ച് ഒടുവില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും വഴങ്ങിയതോടെയാണ് മുംബൈ ഇന്ത്യന്‍സിനെ ട്രോളി സെവാഗ് രംഗത്തെത്തിയത്. ഇതോടെ മുംബൈ ആരാധകര്‍ ഇടഞ്ഞു. മുംബൈയെ ട്രോളി ഇട്ട ട്വീറ്റിന് താഴെ മുംബൈ ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സെവാഗിന് വിശദീകരണം നല്‍കേണ്ടി വന്നു.
മുംബൈയുടെ വട പാവ് കൊല്‍ക്കത്ത തട്ടിയെടുത്തു എന്ന കുറിപ്പോടെ പാറ്റ് കമ്മിന്‍സിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് പരോക്ഷമായി മുംബൈ നായകന് രോഹിത്തിനെ ട്രോളുന്നതാണെന്ന് ആരാധകര്‍ തെറ്റിദ്ധരിച്ചു. ഇതോടെ മുംബൈ ആരാധകര്‍ സെവാഗിനെതിരെ കൂട്ടമായി എത്തി ട്വീറ്റിന് താഴെ വലിയ തരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതോടെയാണ് സെവാഗ് വിശദീകരണവുമായി എത്തിയത്. രോഹിത്തിനെയല്ല ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും വടാ പാവ് എന്ന പ്രയോഗത്തിലൂടെ ലക്ഷ്യമിട്ടത് മുംബൈയെ മാത്രമാണെന്നും സെവാഗ് വിശദീകരിച്ചു. ഇതിന് ശേഷവും സെവാഗിനെ വിമര്‍ശിക്കുന്നവരുണ്ട്.
കമ്മിന്‍സിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്. 14 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കമ്മിന്‍സിന്റെ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.