മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം നടത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയിലും ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരു സ്ത്രീ എന്ന നിലയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് എത്രത്തോളം വലിയ ആവശ്യകതയാണ് എന്നാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. വീട്ടിൽ ചില്ലറ സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഇത് കാരണം അമ്മ ജോലിക്ക് പോയി തുടങ്ങിയിരുന്നു. ഈ അമ്മയെ കണ്ടാണ് താൻ വളർന്നത് എന്നാണ് അനശ്വര പറയുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രത എന്നതിന്റെ പ്രാധാന്യം തനിക്ക് അറിയാം എന്നാണ് താരം പറയുന്നത്.
“സാമ്പത്തിക സ്വാതന്ത്ര്യം വലിയ രീതിയിൽ ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അമ്മ ജോലിക്ക് പോയി തുടങ്ങിയിരുന്നു. അമ്മയെ കണ്ടാണ് ഞങ്ങൾ വളർന്നത്. അതുകൊണ്ടുതന്നെ പണ്ടുമുതൽ കല്യാണം കഴിക്ക് എന്ന് അമ്മ പറയാറില്ല. മറിച്ച് സാമ്പത്തിക ഭദ്രത ഇല്ലാതെ കല്യാണം കഴിക്കരുത് എന്നാണ് പറയാറുള്ളത്” – അനശ്വര പറയുന്നു.
“ഈ കാര്യത്തിൽ ആൺ പെൺ വ്യത്യാസമൊന്നുമില്ല. എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടണം. എനിക്ക് എൻറെ പാഷനിലൂടെ വരുമാനം നേടാൻ സാധിക്കുന്നു. ഇത് എന്നെ ഇരട്ടി സന്തോഷവതി ആകുന്നു” – അനശ്വര കൂട്ടിച്ചേർക്കുന്നു. അതേസമയം ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ബേസിൽ ജോസഫ് ആണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.