By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?
Film News

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

Last updated: May 9, 2024 10:33 pm 10:33 pm
Athul Published May 9, 2024 10:33 pm
Share
SHARE

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ ഒപ്പം ഇവർ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ക്ലാസിക് സിനിമ അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കലാഭവൻ മണിയുടെ കൂടെ ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് മീനാ ഗണേഷ്.

- Advertisement -

കലാഭവൻ മണി തന്നെ അമ്മേ എന്നായിരുന്നു വിളിച്ചിരുന്നത് എന്നാണ് ഇപ്പോൾ മീന പറയുന്നത്. മണി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ തനിക്ക് ഇത്രയും ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നാണ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇവർ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. കലാഭവൻ മണിയുടെ ഒപ്പം ഏഴു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നും മിക്ക സിനിമകളിലും മണിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത് എന്നും മണി കൂടെയുണ്ടെങ്കിൽ സ്വന്തം വാഹനത്തിൽ ആയിരിക്കും നമ്മളെ കൊണ്ടുപോവുക എന്നും ലൊക്കേഷൽ വണ്ടിയിൽ കയറാൻ സമ്മതിക്കില്ല എന്നുമാണ് മീന പറയുന്നത്.

മണി പോയത് വലിയ സങ്കടമായി എന്നും മണി ഉണ്ടായിരുന്നെങ്കിൽ എന്നെ ഇപ്പോൾ സഹായിക്കുമായിരുന്നു എന്നുമാണ് മീന പറയുന്നത്. ഒന്നര പതിറ്റാണ്ട് മുൻപാണ് ഇവരുടെ ഭർത്താവ് പോയത്. 1965 വർഷത്തിൽ ആയിരുന്നു ഇവർ പരസ്പരം കണ്ടുമുട്ടിയത്. ആറു വർഷങ്ങൾക്ക് ശേഷം 1971 വർഷത്തിലായിരുന്നു വിവാഹം. പിന്നീട് ഏകദേശം നാല് പതിറ്റാണ്ട് കാലം ഇരുവരും സന്തോഷത്തോടെ ജീവിച്ചു.

രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. രണ്ടുപേരെയും നന്നായി വളർത്തി നല്ല നിലയിൽ എത്തിച്ചു. മോള് ഇപ്പോൾ കൂടെ താമസിക്കാൻ വിളിക്കുന്നുണ്ട് എന്നും എന്നാൽ വീട് വിട്ടു പോകാൻ തോന്നുന്നില്ല എന്നുമാണ് നടി പറയുന്നത്. വടികുത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നും ഒരു സ്ത്രീ സഹായത്തിന് വരാറുണ്ട് എന്നും അമ്മ എന്ന സംഘടനയിൽ നിന്നും ലഭിക്കുന്ന പെൻഷൻ കൊണ്ടാണ് മരുന്നു പോലും വാങ്ങിക്കുന്നത് എന്നും കൂടെ അഭിനയിച്ച മിക്കവരും സഹായിക്കാറില്ല എന്നും ആരോടും ഒന്നും ആവശ്യപ്പെടാറില്ല എന്നുമാണ് മീനാ ഗണേഷ് പറയുന്നത്.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

ആ ഭാഗ്യത്തിന്റെ കാര്യത്തിൽ പുള്ളിക്ക് ചൊറിയൊരു കുറവ് വന്നു. അന്ന് കാലുകൾ കൂട്ടികെട്ടാൻ ജീവനക്കാരെ സഹായിച്ചത് ഞാനാണ്

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

TAGGED:kalabhavan manimeena ganeshtoday
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?