2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രിയദർശൻ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. തുടർ പരാജയങ്ങൾക്ക് ശേഷം പ്രിയദർശൻ എന്ന സംവിധായകന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ സിനിമ. പഴയ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ഈ സിനിമ എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.
അതേ സമയം ഈ സിനിമ കന്നട ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ശിവരാജ് കുമാർ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ ഈ സിനിമ ഹിന്ദിയിലേക്കു ഒരുങ്ങുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രിയദർശൻ തന്നെയായിരിക്കും ഈ സിനിമ ഹിന്ദിയിലേക്ക് ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേസമയം മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് സേഫ് അലി ഖാൻ ആയിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മോഹൻലാൽ അവതരിപ്പിച്ച അന്ധൻ കഥാപാത്രത്തെ ആയിരിക്കും ഇദ്ദേഹം അവതരിപ്പിക്കുന്നത്. മലയാളത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സമുദ്ര കനി ആയിരുന്നു. കൂടാതെ ബാല കഥാപാത്രമായി എത്തിയ മീനാക്ഷിയും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാമുക്കോയ ഉൾപ്പെടെയുള്ളവർ സിനിമയിൽ വലിയ രീതിയിൽ തിളങ്ങി നിന്നിരുന്നു.
നിലവിൽ അക്ഷയ് കുമാർ നായകനാകുന്ന പുതിയ സിനിമ ഒരുക്കുകയാണ് പ്രിയദർശൻ. ഹിന്ദിയിലെ ക്ലാസിക് ആയിട്ടുള്ള നിരവധി സിനിമകൾ ഒരുക്കിയ കൂട്ടുകെട്ട് ആണ് അക്ഷയ് കുമാർ പ്രിയദർശൻ കൂട്ടുകെട്ട്. മിക്ക സിനിമകളും ഏതെങ്കിലും ഒക്കെ മലയാളം സിനിമകളുടെ റീമേക്കുകൾ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്തായാലും ഒപ്പം എന്ന സിനിമയുടെ റിമേക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ എല്ലാവരും തന്നെ.