മെല്‍ബണ്‍: മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലാണ് തമിഴ്നാട്. ചെന്നൈ നഗരം പ്രളയക്കെടുതിയിലാണ്. ഈ പശ്ചാത്തലത്തില്‍ തമിഴ്ജനതയ്ക്ക് ഒപ്പമുണ്ട് എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ഓസ്ട്രേിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാര്‍ണറിന്റെ വാക്കുകള്‍.”ചെന്നൈയിലെ പല പ്രദേശങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തില്‍ ഞാന്‍ ആശങ്കാകുലനാണ്. ഈ പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമൊപ്പം ഞാനുമുണ്ട്.
എല്ലാവരും സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. ആവശ്യമെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങള്‍ തേടുക. നിങ്ങള്‍ക്ക് സഹായിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക. ആവശ്യമുള്ളവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യാവുന്നതുമാണ്. നമുക്ക് കനമുക്ക് ഒരുമിച്ച് നില്ക്കാം.” അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
View this post on Instagram
അതേസമയം മിഗ്ജാമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും.
കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളിലായി ചെന്നൈ നഗരത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.