വിരാട് കോലിയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുന്നു. അനുഷ്ക വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സ് ആണ് അറിയിച്ചത്.
ആദ്യ രണ്ട് ടെസ്റ്റില്‍ കോലി കളിക്കാതിരുന്നുപ്പോള്‍ എന്തു പറ്റി അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ച് താന്‍ കോഹ്ലിക്ക് സന്ദേശം അയച്ചിരുന്നുവെന്നും എന്നാല്‍ താന്‍ സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ് മാറി നില്‍ക്കുകയാണെന്നും കോലി മറുപടി നല്‍കിയെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
അവര്‍ രണ്ടുപേരും രണ്ടാമത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ്. ഈ സമയും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണിപ്പോള്‍ അദ്ദേഹത്തിന് പ്രധാനം. കുടുംബമില്ലെങ്കില്‍ പിന്നെ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
ശരിയാണ് അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹമിപ്പോള്‍ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.