ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനും ക്ഷണം. മിഥാലിയുടെ അസാന്നിധ്യത്തില്‍ അമ്മ ക്ഷണക്കത്ത് കൈപ്പറ്റി.
മിഥാലി രാജ് തന്നെയാണ് ഇതുസംബന്ധിച്ച ചിത്രവും വിവരവും എക്സില്‍ പോസ്റ്റ് ചെയ്തത്.അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്കുവേണ്ടി അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയതെന്നും മിഥാലി എക്സില്‍ പങ്കുവെച്ചു.
Blessed to have received the invitation to the Pran Pratishtha Mangal Vidhi in Ayodhya. My mother accepted it on my behalf. pic.twitter.com/S2i89xYKIb
— Mithali Raj (@M_Raj03) January 18, 2024
അതേസമയം ക്രിക്കറ്റ് താരങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോനി, വിരാട് കോലി എന്നിവര്‍ക്ക് നേരത്തേ തന്നെ ക്ഷണക്കത്ത് ലഭിച്ചിരുന്നു. പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുവാദം തേടി കോലി ബിസിസിഐയെ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.
രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്.