ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റിയ ചക്രബര്‍ത്തിയ്ക്ക് പന്തുണയുമായി നടി വിദ്യാ ബാലന്. റിയയെ അപകീര്‍ത്തിപ്പെടുത്തുന്നത് തന്റെ ഹൃദയം തകര്‍ത്തു എന്നു വിദ്യ പങ്കുവച്ചു. റിയയ്ക്ക് നേരെ നടക്കുന്നത് മാധ്യമ വിചാരണയാണ് എന്ന് ആരോപിച്ച് നേരത്തെ നടി ലക്ഷി മന്ഹു രംഗത്തെത്തിയിരുന്നു. അതിനെ പിന്തുണച്ചുകൊണ്ടാണ് വിദ്യാ ബാലന്റെ പോസ്റ്റ്.
‘തുറന്നു പറഞ്ഞതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ലക്ഷി മന്ഹു. പ്രിയപ്പെട്ട യുവ താരത്തിന്റെ ദുഃഖകരമായ വിയോഗം മാധ്യമങ്ങളില്‍ സര്ക്കസാവുന്നത് നിര്‍ഭാഗ്യകരമാണ്. അതുപോലെതന്നെ ഒരു സ്ത്രീ എന്ന നിലയില്‍ റിയ ചക്രബര്‍ത്തിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു.തെറ്റ് തെളിയിക്കുന്നതുവരെ നിരപരാധിയായി ഇരിക്കാനാവില്ലേ, അതോ നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റക്കാരനാവണോ? വ്യക്തികള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ബഹുമാനിക്കൂ, നിയമം അത് ഏറ്റെടുക്കട്ടേ’- വിദ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.