ധാരാളം കഷ്ടപ്പാടില്‍ നിന്നും അതിജീവിച്ച് വന്നവളാണ് കുടുംബവിളക്ക് താരം അമൃത നായര്‍. ഇതില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതില്‍ ആദ്യം നെഗറ്റീവ് റോളുകള്‍ ചെയ്ത അമൃത പിന്നീട് അമ്മയുടെ കൂടെ നില്‍ക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഒഡീഷിന്റെ പരസ്യം കണ്ട് സിനിമയെന്ന് കരുതിയാണ് അമൃത ഒഡീഷിന് എത്തിയത്. പിന്നീടാണ് സീരിയല്‍ ആണെന്ന വിവരം അറിയുന്നത്.
ഒരു സെയില്‍സ് ഗേളില്‍ നിന്നും നടിയിലേക്ക് എത്തിയതിനെക്കുറിച്ച് അമൃത നേരത്തെ പറഞ്ഞിരുന്നു. ജോസ് വഴിയാണ് (ജോസ് പേരൂര്‍ക്കട) താരം പരമ്പരയിലേക്ക് എത്തുന്നത്. അതേസമയം ഇനിയും കാര്യങ്ങള്‍ തനിക്ക് ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ഇനി തന്റെ ലക്ഷ്യം സിനിമയാണ്, അത് കിട്ടിയാല്‍ മാത്രമേ ജീവിതത്തിലെ കുറെ ബാധ്യതകള്‍ തീര്‍ക്കാന്‍ പറ്റുവെന്നും അമൃത നേരത്തെ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരിലേക്ക് എത്താറുണ്ട്. ഇതിനിടെ ചില ടിക് ടോക് വീഡിയോയിലും അമൃത എത്തിയിരുന്നു. ഇപ്പോള്‍ അമൃത പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത്. തന്റെ അടുത്ത സുഹൃത്തിനെ കൊറോണ കൊണ്ടുപോയതിനെക്കുറിച്ചാണ് അമൃത ഇപ്പോള്‍ പറയുന്നത്.
‘ഞാന്‍ മെസേജുകള്‍ നോക്കി ഇരിക്കുമ്പോഴാണ് ഭയങ്കരമായൊരു സങ്കട വാര്‍ത്ത കണ്ടത്. അത് നിങ്ങളെ അറിയിക്കാനാണ് വന്നത്. കൊവിഡെന്ന് പറയുമ്പോള്‍ നമ്മള് അത്രയും പ്രധാന്യം കൊടുക്കാറില്ല. പക്ഷേ നമുക്ക് പ്രിയപ്പെട്ടവരൊള്‍ നമ്മളെ വിട്ട് പോകുമ്പോഴാണ് അതിന്റെ ആഴം മനസിലാവുന്നത് അമൃത പറയുന്നു.
ആളെ തമിഴിലൊരു സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോള്‍ പരിചയപ്പെട്ടതായിരുന്നു. വാക്സിന് എടുത്തതാണ് പെട്ടന്നായിരുന്നു മരണം, അറ്റാക്ക് ആയിരുന്നു എന്നും നടി വീഡിയോയിലൂടെ പറയുന്നു. വളരെ സംങ്കടത്തോടെയാണ് അമൃത ഈ കാര്യം പറയുന്നത്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം എന്നും അമൃത പറയുന്നു.