അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം ഏറ്റെടുത്തതിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിന്റെ നേര്‍ചിത്രമാണ് മൂസ മുഹമ്മദിയുടേത്. ഒരു വര്‍ഷം മുന്‍പുവരെ അഫ്ഗാനിലെ പ്രമുഖ മാധ്യമത്തില്‍ വാര്‍ത്താ അവതാരകമായിരുന്നു മൂസ അഹമ്മദ്. എന്നാല്‍ ഇന്ന് അദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തെരുവില്‍ ഭക്ഷണം വില്ക്കുതയാണ്.
നേരത്തെ ഹമീദ് കര്‍സായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന കബീര്‍ ഹഖ്മല്‍ ആണ് മൂസ മുഹമ്മദിന്റെ ചിത്രം പങ്കുവച്ചത്. ‘വര്‍ഷങ്ങളായി മുഹമ്മദി അഫ്ഗാന് മാധ്യമ മേഖലയിലെ പ്രധാനമുഖമായിരുന്നു. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ പുതിയ അവസ്ഥയില്‍ അദ്ദേഹം ജീവിതം മുന്നോട്ട് നയിക്കാന്‍ തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്’, എന്ന് പറഞ്ഞാണ് ഹഖ്മല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുഹമ്മദിയുടെ അനുഭവം ഈ ട്വീറ്റിന് പിന്നാലെ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദുല്ല വാസിഖി ഈ ട്വീറ്റിന് മറുപടിയുമായി രംഗത്ത് എത്തി. ഇദ്ദേഹത്തെ തന്റെ വകുപ്പിലേക്ക് നിയമിക്കുമെന്ന് വാസിഖ് ട്വീറ്റ് ചെയ്തത്.
അതേസമയം, താലിബാന് അഫ്ഗാനിസ്ഥാന് ഏറ്റെടുത്തതുമുതല്‍, രാജ്യം മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.