പതിനാല് മാസമായി കൊവിഡ് വിടാതെ പിന്തുടരുകയാണ് ഒരു 56കാരനെ. തുര്‍ക്കിക്കാരനായ മുസാഫര്‍ കായസന്‍ എന്നയാഴാണ് പതിനാല് മാസമായി കൊവിഡ് പോസിറ്റീവായി തുടരുന്നത്.
പതിനാല് മാസത്തിനിടെ 78 തവണയാണ് മുസാഫര്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്. 2020 നവംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് 78 തവണ പരിശോധന നടത്തി. ഈ പരിശോധനകളുടെയെല്ലാം ഫലം പോസിറ്റീവായിരുന്നു.
മുസാഫറിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പതിനാല് മാസത്തില്‍ അഞ്ച് മാസത്തോളം ഇദ്ദേഹം ആശുപത്രിയില്‍ തന്നെയായിരുന്നു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറി. കൊവിഡ് നെഗറ്റീവ് ആകാതെ വാക്സിനും സ്വീകരിക്കാന്‍ കഴിയുന്നില്ല. വീട്ടുകാര്‍ക്കൊപ്പം കഴിയാന്‍ സാധിക്കാത്ത വിഷമവും ഇദ്ദേഹത്തിനുണ്ട്. ഇത്തരത്തിലൊരു സംഭവം ലോകത്തില്‍ ആദ്യമാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.