ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും മൂന്നാമത് നമ്മുടെ കൊച്ചു കേരളവും ആണ്. എന്നാൽ ചൈനയിലും ഉത്തര കൊറിയയിലും കമ്മ്യൂണിസം അവരുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. അങ്ങനെ നോക്കുമ്പോൾ മലയാളികൾ മാത്രമാണ് ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസം എന്ന ആശയത്തെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ഒരേ ഒരു വർഗ്ഗം.
എപ്പോഴും വിചിത്രമായ നിയമങ്ങൾ കൊണ്ട് ലോകത്തെ മുഴുവൻ ചിരിപ്പിക്കുന്ന ഒരു രാജ്യമാണ് ഉത്തരകൊറിയ. വിചിത്രമായ പല നിയമങ്ങളും ഇവർ കൊണ്ടുവരാറുണ്ട് എന്ന് മാത്രമല്ല അതെല്ലാം കേരളത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ വാർത്തയായി മാറാറുണ്ട്. രാജ്യത്തെ പൗരന്മാരുടെ വ്യക്തിജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും നിരന്തരം കാട്ടുന്നു കയറുന്ന സർക്കാർ ആണ് ഇവിടെ ഉള്ളത്. ഇവർ കൊണ്ടുവന്ന ഒരു പുതിയ നിയമം ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനിമുതൽ ചുവന്ന ലിപ്സ്റ്റിക് ഇടരുത് എന്നാണ് നിയമം. ഈ നിയമം പാലിക്കാത്തവരെ കടുത്ത ശിക്ഷ ആയിരിക്കും കാത്തിരിക്കുന്നത്. നേരത്തെ മുടി വെട്ടുന്ന കാര്യത്തിൽ അടക്കം വലിയ രീതിയിലുള്ള നിയമങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിനുള്ള കാരണമായി സർക്കാർ പറയുന്നത് എന്താണ് എന്നറിയുമോ? പരമ്പരാഗതമായി ഉത്തരകൊറിയയുടെ ആശയമായ കമ്മ്യൂണിസവുമായി ബന്ധപ്പെട്ടുനിൽക്കുന്ന നിറമാണ് ചുവപ്പ് എന്നും എന്നാൽ ആധുനികകാലത്ത് അത് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നതാണ് എന്നുമാണ് നിരോധനത്തിന് കാരണമായി ഉത്തരകൊറിയൻ സർക്കാർ പറയുന്നത്.
പതിവുപോലെ ഉത്തര കൊറിയയുടെ പരിഷ്കാരങ്ങളെ കേരളത്തിൽ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ വലിയ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. എന്നാൽ സിപിഎം പ്രവർത്തകർ അല്ലാത്തവർ മുഴുവൻ ഈ വാർത്ത വായിച്ചു ചിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതുപോലെയുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കമ്മ്യൂണിസത്തിന് അല്ലാതെ വേറെ ഒരു ആശയത്തിനും സാധിക്കുകയില്ല എന്നാണ് ലോകത്തുള്ള മനുഷ്യർ എല്ലാവരും പറയുന്നത്.