മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം തികയാൻ പോവുകയാണ്. ഇദ്ദേഹത്തിൻറെ മരണത്തിൽ നിന്നും ഉണ്ടായ ആഘാതത്തിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല ഇദ്ദേഹത്തിന്റെ ഭാര്യ രേണുവും അവരുടെ രണ്ടു മക്കളും. ഇപ്പോൾ സുധിയുടെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
“രാത്രി. മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബർത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാൻ ആഴത്തിൽ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്നേഹിക്കുന്നു” – ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.
2023 ജൂലൈ അഞ്ചാം തീയതി ആയിരുന്നു മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഇദ്ദേഹത്തിൻറെ മരണവാർത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ആയിരുന്നു ഇദ്ദേഹവും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവരും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇദ്ദേഹത്തിൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം സുധി മരിച്ചതിനുശേഷം താൻ ഒരുപാട് വഴികൾ കേട്ടു എന്ന് ആരോപിച്ചുകൊണ്ട് അടുത്തിടെ രേണു രംഗത്തെത്തിയിരുന്നു. സുധി ചേട്ടൻ മരിച്ചിട്ട് ഒരു വർഷം തികയുന്നതിന് മുൻപേ ഞാൻ വേറെ വിവാഹം കഴിക്കും, മൂത്തമകനായ കിച്ചുവിനെ അടിച്ചിറക്കും തുടങ്ങി ഒരുപാട് നെഗറ്റീവുകൾ ആണ് ഞാൻ കേട്ടത്. എനിക്ക് ഒരു കാര്യം മാത്രമേ പറയുവാനുള്ള – ഞാൻ വേറെ വിവാഹം കഴിക്കുകയില്ല. കൊല്ലം സുധി ചേട്ടൻറെ ഭാര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവൻ നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്, ഇതായിരുന്നു രേണു മുൻപ് നടത്തിയ പ്രതികരണം.