ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച എത്തിയത് ജാസ്മിന്റെ കുടുംബം ആയിരുന്നു. പിതാവും ഉമ്മയും ആയിരുന്നു രാവിലെ എട്ടുമണിക്ക് തന്നെ എത്തിയത്. രാവിലത്തെ പാർട്ടിനൊപ്പം ആയിരുന്നു ഇവർ കടന്നുവന്നത്. അതുകൊണ്ടുതന്നെ ജാസ്മിന് ഇത് ശരിക്കും ഒരു സർപ്രൈസ് തന്നെയായിരുന്നു.
അതേസമയം ഇപ്പോൾ ജാസ്മിന്റെ പിതാവിനെ ബിഗ് ബോസ് കൺസഷൻ റൂമിലേക്ക് വിളിച്ചുവരുത്തി ശകാരിക്കുകയാണ്. ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ ആണ് ഇവരെ ബിഗ് ബോസ് ശകാരിക്കുന്നത്. വീട്ടുകാരുമായി സംസാരിക്കുന്നതിനിടയിൽ പുറത്തു നടക്കുന്ന കാര്യങ്ങൾ പറഞ്ഞതിനെതിരെ ആണ് ബിഗ് ബോസ് പ്രതികരിച്ചത്. ഉപ്പയെ കൺഫഷൻ റൂമിലേക്ക് വിളിച്ചുകൊണ്ടുവന്ന് ഇതുപോലെത്തെ കാര്യം പറയരുത് എന്ന് താക്കീത് നൽകുകയായിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങളാണ് ഉപ്പ അവിടെ വെച്ചു പറഞ്ഞത്.
അതേസമയം ജാസ്മിന്റെ കയ്യിൽ നിന്നും ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ എടുത്തിരുന്നു. എന്നാൽ അത് അവിടെ തന്നെ വെച്ചിട്ടാണ് ഇദ്ദേഹം പോയത്. അത്ത എന്നാണ് പിതാവ് ജാഫറിനെ ജാസ്മിൻ വിളിക്കുന്നത്. കടുത്ത നടപടി ആയിരുന്നു ഗബ്രി വിഷയത്തിൽ പിതാവ് ആദ്യം എടുത്തത്. ജാസ്മിന്റെ കഴുത്തിൽ നിന്നും പിതാവ് മാല ഊരി വാങ്ങുകയായിരുന്നു.
നിനക്ക് എല്ലാ സപ്പോർട്ടിനും ഞങ്ങളുണ്ട് എന്നും വേറെ സപ്പോർട്ട് ആവശ്യമില്ല എന്നുമായിരുന്നു പിതാവ് പറഞ്ഞത്. നന്നായി കളിക്കണം എന്നും ഉമ്മയും ഉപ്പയും ഒരുപോലെ പറഞ്ഞു. എന്നാൽ എല്ലാവരും കരുതിയിരുന്നതുപോലെ ജാസ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിൽ ഒന്നും തന്നെ ഇവർ സംസാരിച്ചില്ല. ഗബ്രിയേ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇവരുടെ പിതാവ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അതേസമയം വളരെ രസകരമായ ക്യാപ്ഷൻ ആണ് ഇതിൻറെ പ്രമോ ഇറങ്ങിയത് മുതൽ ചില ആളുകൾ വീഡിയോയ്ക്ക് താഴെ പറയുന്നത്. അത് റെയ്ഡ് എന്നാണ് ഇവർ പറയുന്നത്.