സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകർ. വളരെ സൗമ്യനായി മകളോട് ഗെയിം കളിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന പിതാവിനെയാണ് ആരാധകർ കണ്ടത്. ഉപ്പ ജാസ്മിനോട് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ ‘സഹകരിക്കുന്നവരോട് സഹകരിച്ചോ, പക്ഷേ ഒറ്റയ്ക്ക് പോരാടി ഒറ്റക്ക് കപ്പെടുത്ത് വരണം. അതാണ് ഗെയിമിൻറെ ആറ്റിറ്റ്യൂഡും ആ സ്പിരിറ്റും. അത്തയ്ക്ക് അതാണ് ഇഷ്ടം. മോൾക്ക് സങ്കടമുണ്ടേലും എന്ത് ദുഃഖമുണ്ടെങ്കിലും അത്തായുടെ തോളിൽ കിടന്ന് തീർത്തേക്കണം. നീ നല്ല ഗെയിമറാണ്, കോൺഫിഡൻസും ഉണ്ട്. അതുകൊണ്ട് തനിച്ച് മാത്രം നിന്ന് കളിച്ചാൽ മതി. എന്തിനാണ് അനാവശ്യമായി ടെൻഷൻ അടിക്കുന്നത്. ഈ പാവ ആരാണ് തന്ന് വിട്ടതെന്ന് മോൾക്ക് അറിയുമോ?( കുടുംബം വന്നപ്പോൾഒരു ടെഡി ബിയറുമായിട്ടായിരുന്ന ഹൗസിലേക്ക് കയറിയത്. ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്സൽ ആണ് ജാസ്മിന് ഈ പാവ കൊടുത്തതത്രേ) പറയാനുള്ളതൊക്കെ വെളിയിൽ ഇറങ്ങിയിട്ട് സംസാരിക്കാം. നമ്മുടെ മനസ് പൂർണമായും ഗെയിം ആയിരിക്കണം. ഇനി കുറച്ച് ദിവസമേ ഉള്ളൂ.
എന്ത് പറയാൻ ഉണ്ടെങ്കിലും പുറത്ത് വന്ന് മാത്രം പറയാം. അത്താക്ക് ടെൻഷൻ വല്ലതും ഉണ്ടെന്ന് തോന്നുന്നുണ്ടോ? ആവശ്യമില്ലാതെ കരയാതിരിക്കുക. പണ്ടൊക്കെ നീ ചുമ്മാ കരയാറുണ്ടോ? മനസിൽ വരേണ്ടത് ഗെയിം എന്നത് മാത്രമാണ്. നിന്നെ സ്നേഹിക്കുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ടാകാം. സഹായിക്കാൻ ആളില്ലെന്നൊന്നും വിഷമിക്കണ്ട. സഹായം പ്രതീക്ഷിച്ചാണോ ഇവിടേക്ക് വന്നത്. എന്തുണ്ടെങ്കിലും എന്നേയും പൊന്നൂനേയും അത്തയേയും അത്തമ്മയേയും ഒക്കെ ഓർക്ക്. ഇനി ഞങ്ങൾ പോകുമ്പോൾ വേറെ തരത്തിൽ ചിന്തിക്കാതെ ഗെയിം കളിക്കുക, കപ്പടിക്കുക, അത്തയും ഉമ്മയുമൊക്കെ ഇവിടെ വരാൻ ഒന്നൂടെ പരിശ്രമിക്കുക.നിന്റെ ദേഷ്യമൊക്കെ കുറഞ്ഞു, അനാവശ്യമായി കരയാതിരിക്കുക. സംസാരിക്കുമ്പോൾ അനാവശ്യമായി എട പോടാ വിളി വേണ്ട. അത്തയെ ആണ് അതൊക്കെ ബാധിക്കുന്നത്. വയസിന് മൂത്തവരെയൊന്നും ചീത്ത വിളിക്കാതിരിക്കുക എന്നും പറഞ്ഞു