നടൻ മന്‍സൂര്‍ അലിഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി തൃഷ. നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ ആണ് തൃഷയുടെ മറുപടി.
നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്,തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും തൃഷ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ ആയിരുന്നു തൃഷയുടെ പ്രതികരണം.
“മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത,അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്.
ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിൽ അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്.
മുൻപ് ഒരു വർത്ത സമ്മേളനത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞ വാക്കുകൾ ആണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
മുൻപൊരു സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.