ഹമാസ്-ഇസ്രയേല്‍ യുദ്ധം സമീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ യുദ്ധമായിരിക്കും എന്ന സൂചനയാണ് യുദ്ധഭൂമിയില്‍ നിന്നും ലഭിക്കുന്നത്.
കുഞ്ഞ് കുട്ടികളെ പോലും ഹമാസ് കഴുത്ത് അറുത്ത് കൊല്ലുമ്പോള്‍ ഇസ്രയേലും ശക്തമായി തിരിച്ചടിക്കുകയാണ്.
അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ക്ക് എതിരായ കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള തിരിച്ചടി ഇസ്രയേല്‍ നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തെര്‍മൈറ്റ് അല്ലെങ്കില്‍ ഫോസ്ഫറസ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ തിരിച്ചടിക്കുന്നുവെന്നാണ് വാര് മോണിറ്റര്‍ എന്ന എക്സ് ഹാന്‍ഡില്‍ വ്യക്തമാക്കുന്നത്.
മനുഷ്യന്റെ ശരീരത്തെയും എല്ലുകളെയും വരെ ഉരുക്കി കളയാനുള്ള ശക്തിയുള്ള ആയുധമാണ് വൈറ്റ് ഫോസ്ഫറസ്.
ഈ ആയുധങ്ങള്‍ ആണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത് എന്നാണ് വാര് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.