സൗന്ദര്യം വര്‍ധിക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്. ചിലര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ അത്യാവിശ്യം സൗന്ദര്യം ഉണ്ടാവും. മറ്റു ചിലര്‍ ആണെ
ങ്കില്‍ ,ആവശ്യത്തില്‍ അധികം സൗന്ദര്യം ഉണ്ടെങ്കിലും അതിലും തൃപ്തരായിരിക്കില്ല. എന്ത് തന്നെ ആണെങ്കിലും ചില സമയങ്ങളില്‍ സൗന്ദര്യം ഒരു ശാപമായും വരാറുണ്ട്. ഇപ്പോള്‍ സൗന്ദര്യം കൂടിപോയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് ഒരു യുവതിയെ.
റൊമേനിയന്‍ മോഡലും നിരവധി സൗന്ദര്യ മത്സരങ്ങളില്‍ വിജയിയുമായ ക്ലോഡിയ അര്‍ഡിലീന്‍ ആണ് സൗന്ദര്യം വര്‍ധിച്ച് പോയതില്‍ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടെന്ന ആരോപണം ഉന്നയിച്ചത്.
റൊമേനിയന്‍ ന്യുമോണിയ ക്ലിനിക്കില്‍ ആയിരുന്നു ക്ലോഡിയ ജോലി ചെയ്തിരുന്നത്. തനിക്ക് ജോലി ലഭിച്ചതിന്റെ സന്തോഷത്തില്‍ ക്ലോഡിയ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ കുറിപ്പ് ശ്രദ്ധിക്കപ്പെടവേ നിമിഷന്നേരം കൊണ്ട് അത് നീക്കം ചെയുകുയും ചെയ്തു. ഇതോടെ പലരും ക്ലോഡിയയുടെ പോസ്റ്റ് അന്വേഷിച്ച് തുടങ്ങി. വൈകാതെ തന്നെ താരത്തിന് നേരെ വിമര്‍ശനവും ഉയര്‍ന്നു
യുവതിയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പലരുടേയും കമന്റ്. വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്നാണ് ആശുപത്രി ബോര്‍ഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. വിമര്‍ശനത്തെ തുടര്‍ന്ന് ബോര്‍ഡ് ഡയറക്ടര്‍മാര്‍ തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്ന് ക്ലോഡിയയോട് എത്രയും വേഗം രാജി വെക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റൊമേനിയന്‍ മോഡലും നിരവധി സൗന്ദര്യ മത്സരങ്ങളില്‍ വിജയിയുമായ ക്ലോഡിയ നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എതിക്സില്‍ ബിരുദാനന്തര ബിരുദവുമുള്ള 27 കാരിയാണ്.
തന്റെ ജോലിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍ പ്രതികരണവും ക്ലോഡിയ അറിയിച്ചിട്ടുണ്ട്. ആ ജോലി ലഭിക്കാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും ഒരിക്കലും സൗന്ദര്യം കൊണ്ടല്ല ജോലി ലഭിച്ചതെന്നും താരം പറഞ്ഞു.
അതേസമയം, ക്ലോഡിയയെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ് ക്ലജ് കൗണ്‍സില്‍ പ്രസിഡന്റ് അലിന് ടിസ്. ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രചരിച്ച , വാര്‍ത്തകള്‍
ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വഴി തിരെഞ്ഞടുത്തതെന്നും അദ്ദേഹം പറഞ്ഞു.