ഇന്നും സിനിമാ ലോകത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ എഴിനായിരുന്നു ചിരഞ്ജീവി മരണപ്പെട്ടത്. വാര്‍ത്തയറിഞ്ഞ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയായിരുന്നു. ഇപ്പോള്‍ മരണപ്പെടുന്നതിന് മുമ്പ് ചിരഞ്ജീവി അഭിനയിച്ച ചിത്രം രാജമാര്‍ത്താണ്ഡയുടെ ട്രെയ്ലറും റിലീസ് ചെയ്തിരിക്കുകയാണ്.
ചിരഞ്ജീവി സര്‍ജയുടേയും മേഘ്ന രാജിന്റേയും മകനാണ് ട്രെയ്ലര് ലോഞ്ച് ചെയ്തത്.
ട്രെയ്ലര് ലോഞ്ച് ചെയ്യുന്ന കുഞ്ഞു ജൂനിയര്‍ ചീരുവിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രം രാജമാര്‍ത്താണ്ഡ കെ രാമനാരായണന്‍ ആണ് സംവിധാനം ചെയ്തത്.
ചിരഞ്ജീവിയടെ മരണശേഷമാണ് മേഘ്ന രാജിന് കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും മേഘ്ന സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മറ്റു ചിത്രങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി മരണപ്പെടുന്നത്. ചലച്ചിത്രമേഘലയില്‍ നിന്നും നിരവധി പേരാണ് മേഘ്നയുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിയത്. ഭര്‍ത്താവിന്റെ മരണേശഷം മേഘ്ന മാനസികമായി തളര്‍ന്ന് പോയിരുന്നു. പിന്നീട് പുതിയൊരു അതിഥി വന്നതിന് ശേഷമാണ് മേഘ്ന വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഇപ്പോള്‍ കുഞ്ഞുമൊത്തുള്ള ഒരു ലോകത്താണ് നടി. ഇപ്പോള്‍ മേഘ്നയുടെ ഓരോ വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് ഏവരും സ്വീകരിച്ചത്. മേഘ്നയ്ക്ക് കുഞ്ഞ് പിറന്നതിന് ശേഷം ഈ അടുത്താണ് കുട്ടിയുടെ മുഖം ആരാധകരെ കാണിച്ചത്.
സിനിമാ ലോകത്ത് സജീവമായിരുന്ന നടി വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. ഈ അടുത്തായാണ്
മേഘ്ന സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നതും, വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെല്ലാം.