കെജിഎഫ് കണ്ട ഉടനെ തന്നെ അടുത്ത സിനിമയിൽ പ്രവർത്തിക്കുവാൻ മഹേഷ് ഭാര്യയെ അയച്ചു, പ്രശാന്ത് നീൽ അപ്പോൾ നൽകിയ മറുപടി കേട്ടോ? മഹേഷ് ബാബു ചമ്മിയല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മഹേഷ് ബാബു. തെലുങ്ക് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ധാരാളം ആരാധകർ ആണ് ഉള്ളത് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ കേരളത്തിൽ മൊഴിമാറ്റി എത്താറുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.

ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൻറെ ഭാഗമായി മാറിയ ചിത്രമാണ് കെജിഎഫ്. അതുവരെ ആരും തിരിഞ്ഞു നോക്കാതിരുന്ന കന്നട ഫിലിം ഇൻഡസ്ട്രിയെ വാനോളം ഉയർത്തിയ സിനിമകളിൽ ഒന്നാണ് ഇത്. പ്രശാന്ത് നീലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നിരവധി ആളുകൾ ആയിരുന്നു ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇന്ന് തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ എല്ലാം ആഗ്രഹിക്കുന്നത് ഒരു കാര്യമാണ് – എങ്ങനെയെങ്കിലും ഒരു പ്രശാന്ത് സിനിമയിൽ അഭിനയിക്കണം.

ഇതിനുവേണ്ടി സൂപ്പർസ്റ്റാർ മഹേഷ് ബാബു ചെയ്തത് എന്താണ് എന്ന് അറിയുമോ? ഉടൻതന്നെ അദ്ദേഹത്തിൻറെ ഭാര്യയെ പ്രശാന്തിനെ മീറ്റ് ചെയ്യുവാൻ വേണ്ടി പറഞ്ഞയക്കുകയായിരുന്നു മഹേഷ് ബാബു ചെയ്തത്. പ്രശാന്ത് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ മഹേഷിനെ നായകനാക്കണം എന്നായിരുന്നു ഭാര്യ നമ്രയുടെ ആവശ്യം. എന്നാൽ ഈ വിഷയത്തിൽ പ്രശാന്ത് നടത്തിയ പ്രതികരണം എന്താണ് എന്ന് കണ്ടോ?

അപ്പോഴേക്കും പ്രശാന്ത് രണ്ട് സിനിമകൾ കമ്മിറ്റ് ചെയ്തു കഴിഞ്ഞിരുന്നു. ഒരു സിനിമയിൽ നായകൻ ജൂനിയർ എൻടിആർ ആയിരിക്കും. മറ്റൊരു സിനിമയിൽ പ്രഭാസ് ആയിരിക്കും. മഹേഷ് ബാബു ഇദ്ദേഹത്തെ കാണുവാൻ വേണ്ടി ആളെ പറഞ്ഞു വിടുന്നതിനു മുൻപ് തന്നെ ഇവർ രണ്ടുപേരും അവരുടെ പ്രൊഡ്യൂസർമാരെ പറഞ്ഞയച്ചു. അവർക്ക് പ്രശാന്ത് ഡേറ്റ് കൊടുക്കുകയും ചെയ്തു. അതേസമയം കെജിഎഫ് കണ്ട ശേഷം ആദ്യമായി അഭിനന്ദനം അറിയിക്കുവാൻ വേണ്ടി പ്രശാന്തിനെ വിളിച്ചാൽ തെലുങ്ക് താരം മഹേഷ് ആണ് എന്ന വസ്തുതയും നിലവിലുണ്ട്.