മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യമുനാ റാണി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ബിഗ്ബോസിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഇവർ പുറത്താവുകയായിരുന്നു. ബിഗ് ബോസിൽ ആദ്യത്തെ രണ്ടാഴ്ച കണ്ടന്റ് കൊടുത്തത് താനാണ് എന്നാണ് ഇപ്പോൾ ഇവർ മയിൽസ്റ്റോൺ മേക്കർസ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. അതേസമയം പുറത്ത് വിവാദമായി കൊണ്ടിരിക്കുന്ന ഗബ്രി – ജാസ്മിൻ കോമ്പോയെക്കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്.
“അവര് പ്ലാൻ ചെയ്തിട്ടാണോ വന്നത് എന്ന് എനിക്ക് അറിയില്ല. എന്നാൽ വീടിനകത്ത് വന്നതിനുശേഷം അവർ നടത്തുന്ന കാര്യങ്ങൾ എല്ലാം പ്ലാൻ ചെയ്തുകൊണ്ടാണ്. ഇത് ഞാൻ നേരിട്ട് കേട്ട കാര്യമാണ്. അവർ നടത്തുന്നത് ഗെയിം പ്ലാൻ ആണ് എന്ന് ഞാൻ അവിടെ നിന്നു തന്നെ പറഞ്ഞിരുന്നു. പ്രണയമാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. ഞാൻ പുറത്തിറങ്ങി കുറച്ച് എപ്പിസോഡുകൾ ഒക്കെ കണ്ടിരുന്നു. അവരുടെ ഗെയിം പ്ലാൻ പാളിപ്പോയി എന്ന് മനസ്സിലായി. അവർ ഉദ്ദേശിച്ച സാധനം കൈവിട്ടുപോയി എന്നാണ് തോന്നുന്നത്. പക്ഷേ വീടിനകത്ത് എല്ലാവരും അവരുടെ റിലേഷനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ ആണ് എല്ലാവരും ശ്രമിച്ചത്. ആ സമയത്ത് പോലും ഞാൻ രണ്ടുപേരെയും സപ്പോർട്ട് ചെയ്തു കൊണ്ട് മാത്രമാണ് സംസാരിച്ചത്” – യമുനാ റാണി പറയുന്നു.
“ഇവർ കാണിച്ചു കൂട്ടുന്നത് എല്ലാം വെറും നാടകമാണ്. അവർ ഫെയ്ക്ക് ആണ്. അതിനെപ്പറ്റി ഇനി പ്രതികരിക്കാൻ നിന്നാൽ ഞാൻ കടുത്ത ഭാഷകൾ ഉപയോഗിക്കും. അവർ പ്രായം കൊണ്ട് ചെറിയ കുട്ടികളാണ്, പുറത്തിറങ്ങിയാൽ ഒരു ജീവിതം അവർക്ക് ഉണ്ട്. അതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത് കൊണ്ട് നമുക്ക് പ്രതികരിക്കുന്നതിനും ഒരു പരിധിയുണ്ട്” – യമുനാ റാണി കൂട്ടിച്ചേർക്കുന്നു.
“ജാസ്മിനെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. എന്നാൽ ഇതിനെപ്പറ്റി അധികം സംസാരം ഒന്നും ഉണ്ടായിരുന്നില്ല. പുറത്തു വന്നതിനുശേഷം ആണ് അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലായത്. ഇത് കൂടാതെ വാപ്പയ്ക്ക് സുഖമില്ല എന്ന് പറഞ്ഞതിനുശേഷം അവർ പെട്ടെന്ന് തന്നെ ഒക്കെ ആവുകയും ചെയ്തു. പുറത്തുവന്ന എപ്പിസോഡുകൾ കണ്ടതിനുശേഷം ആണ് ഈ കാര്യങ്ങൾ ഒക്കെ ഞാൻ തിരിച്ചറിയുന്നത്. വീടിനകത്ത് ആകുമ്പോൾ ഇതൊന്നും നമ്മൾ ശ്രദ്ധിക്കില്ല. നല്ല രീതിയിൽ പോകും എന്ന് കരുതിയാണ് അവർ കോമ്പോ സ്റ്റാർട്ട് ചെയ്തത്. എന്നാൽ പുറത്ത് എന്താ നടക്കുന്നത് എന്ന് അടുത്തുള്ളവർക്ക് അറിയാൻ ഒരു മാർഗവുമില്ല” – യമുനാ റാണി പറയുന്നു.