അന്യഭാഷയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മലയാളി നടൻ ആരാണ് എന്നറിയുമോ? മമ്മൂട്ടിയും അല്ല മോഹൻലാലും അല്ല, അത് മറ്റൊരു താരം, എത്ര കോടിയാണ് എന്നറിയുമോ?

ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് ഏറെ നാൾ ഒഴിവായി നിന്ന ഫഹദിൻ്റെ ശക്തമായ രണ്ടാം വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മറ്റൊന്ന് ആദ്യ സിനിമയുടെ പരാജയത്തോടെ ഷാനു എന്ന വിളിപ്പേര് മാറ്റി ഫഹദ് ഫാസിലെന്ന ഔദ്യോഗിക നാമം തിരഞ്ഞെടുത്തു. പുഷ്പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിയ്ക്കുന്നത്.ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.

പുഷ്പ ദി റൂളിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ആദ്യ ഭാഗത്തേക്കാള്‍ വമ്ബന്‍ ക്യാന്‍വാസില്‍ ആയിരിക്കും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്ന് സംവിധായകന്‍ സുകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന പുതിയ വാര്‍ത്തകള്‍ പ്രകാരം രണ്ടാം ഭാഗത്തില്‍ എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തിനായി ആദ്യഭാഗവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 5 ഇരട്ടി പ്രതിഫലം ആണ് ഫഹദ് ഫാസില്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നീണ്ട ഷെഡ്യൂളുമായി ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിനായി 20 കോടി രൂപയോളം ആണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഒരു ചിത്രത്തിനു വേണ്ടി മലയാള സിനിമയിലെ നടന്‍ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലം ആയിരിക്കും ഫഹദ് കൈപ്പറ്റാന്‍ പോകുന്നത്. ചിത്രത്തിന്‍റെ ആദ്യഭാഗത്തില്‍ 20 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന വേഷത്തിനായി ഫഹദ് കൈപ്പറ്റിയത് നാല് കോടി രൂപയായിരുന്നു.