വിശേഷ വാർത്തയുമായി നസ്രിയ നസീം, ഈ വാർത്ത ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല എന്നും പ്രേക്ഷകർ, താരത്തിന് ആശംസകളുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നസ്റിയ നസീം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജു സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമയിൽ എത്തുന്നത്. ബാലതാരം ആയിട്ടാണ് താരം സിനിമയിൽ എത്തുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പളുങ്ക് എന്ന സിനിമയിലാണ് താരം ബാലതാരമായി ആദ്യം പ്രത്യക്ഷപ്പെട്ടത്.

പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. നിരവധി മലയാളം, തമിഴ് സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു നടിയുടെ വിവാഹം. ഫഹദ് ഫാസിലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. പ്രമാണി, ബാംഗ്ലൂർ ഡേയ്സ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ ആണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നാനി ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അണ്ടെ സുന്ദരാനികി എന്ന സിനിമയിൽ ആയിരുന്നു താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. മലയാളം പതിപ്പിന് അടക്കം നിരവധി മികച്ച അഭിപ്രായങ്ങൾ ആയിരുന്നു സ്വന്തമാക്കിയത്.

ഇപ്പോൾ സിനിമയുടെ ഓൺലൈൻ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ് ഫ്ളിക്സ് വഴി ആയിരിക്കും സിനിമ റിലീസ് ചെയ്യുന്നത്. ജൂലൈ പത്താം തീയതി മുതൽ സിനിമയുടെ ഔദ്യോഗിക സംരക്ഷണം തുടങ്ങുന്നത്. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഈ വിവരം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. എന്തായാലും ഇത്രയും പെട്ടെന്ന് തന്നെ ചിത്രം ഓൺലൈൻ റിലീസ് ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. നദിയ മൊയ്തു ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.