കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ നീതു , ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക്ടോകിലൂടെ. താന്‍ വിവാഹമോചിതയാണെന്നാണ് നീതു ഇയാളുടെ അടുത്ത് പറഞ്ഞത്. ഇബ്രാഹിമിന്റെ വീട്ടുക്കാര്‍ക്കും നീതുവിനെ പരിചയം ഉണ്ട്. അതേസമയം ഇബ്രാഹിമിനെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം നീതുവില്‍ ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുക്കാനടക്കമുള്ള കാര്യങ്ങള്‍ നീതു നടത്തിയത്.
സഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും നീതു പറഞ്ഞു. തന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും നീതു പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇബ്രാഹിമും അറിയും. എന്നാല്‍ ഗര്‍ഭം അലസിയത് ഇബ്രാഹിം അറിഞ്ഞിരുന്നില്ല.
ഒന്നര വര്‍ഷം മുമ്പ് ടിക്ടോകിലൂടെ ഇരുവരും പരിചയപ്പെട്ടത് . പിന്നാലെ ആ ബന്ധം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ നീതുവില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്. പിന്നീട് ഇബ്രാഹിം ഈ ബന്ധത്തില്‍ നിന്നും പിന്മാറുന്നത് പോലെ നീതുവിന് തോന്നി. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതികള്‍ നീതു നടത്തിയത്.
അതേസമയം നീതു കൃത്യം നടത്താനായി ആശുപത്രിയില്‍ എത്തിയത് ഡോക്ടറുടെ വേഷത്തില്‍. സ്റ്റെതസ്കോപ്പ് ഉള്‍പ്പെടെ കൈയ്യില്‍ കരുതുകയും ചികിത്സാ രേഖകള്‍ വിശദമായി നോക്കുകയും ചെയ്ത ശേഷമാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത്.kottayam