സ്പീക്കർ ഷംസീറിനെ വിളിച്ചു ട്രോളി യുവതി, ഫോൺ സംഭാഷണം വൈറൽ, അങ്ങനെ തന്നെ കിട്ടണം എന്ന് മലയാളി സമൂഹം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷംസീർ. സിപിഎമ്മിലെ തലമൂത്ത നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം പാർട്ടിക്ക് ഉള്ളിലും പുറത്തും വളർത്തി എടുത്തിട്ടുള്ളത്. പിണറായി വിജയൻ കഴിഞ്ഞാൽ മുഖ്യമന്ത്രിയാവാൻ വരെ സാധ്യതയുള്ള നേതാക്കളിൽ ഒരാൾ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് ധാരാളം ശത്രുക്കളും ഉണ്ട് എന്നതാണ് സത്യം.

നിയമസഭയിലെ ഗർജിക്കുന്ന സിംഹം ആയിരുന്നു ഇദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന് സ്പീക്കർ പോസ്റ്റ് നൽകി ഇദ്ദേഹത്തിന്റെ പാർട്ടി തന്നെ ഇദ്ദേഹത്തെ ഒതുക്കി എന്നു പറയുന്നത് ആയിരിക്കും ശരി എന്നാണ് പ്രേക്ഷകർ പറയുന്നത്. സ്പീക്കർ പോസ്റ്റ് വലിയ പണിയൊന്നുമില്ലാത്ത പണിയാണല്ലോ. രാഷ്ട്രീയ വിഷയങ്ങൾ ഒന്നും തന്നെ സംസാരിക്കുവാൻ സാധിക്കില്ല എന്ന് മാത്രമല്ല എപ്പോഴും നിഷ്പക്ഷത പുലർത്തുകയും വേണം. സിപിഎംകാർക്ക് ഒരിക്കലും നടക്കാത്ത കാര്യങ്ങളിൽ ഒന്നാണ് നിഷ്പക്ഷത പുലർത്തുക എന്നത്. അതുകൊണ്ടുതന്നെ സിപിഎം പ്രതിനിധികൾ സ്പീക്കർ ആകുമ്പോൾ അത് വലിയ രീതിയിലുള്ള കോമഡി സീനുകൾക്ക് നിയമസഭയിൽ വഴി വയ്ക്കാറുണ്ട്.

ഇന്ന് രാവിലെ ആയിരുന്നു ഇദ്ദേഹം വളരെ ബാലീശമായ ഒരു പരാമർശം നടത്തിയത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനോട് ആയിരുന്നു ഇദ്ദേഹം ഈ പരാമർശം നടത്തിയത്. നിങ്ങൾ തോറ്റുപോകും എന്നായിരുന്നു ഷംസീർ നടത്തിയ പ്രതികരണം. എന്നാൽ ഇതിൽ മറുപടിയുമായി ഷാഫി പറമ്പിൽ തന്നെ രംഗത്തെത്തിയിരുന്നു. ഞാൻ തോൽക്കണോ വേണ്ടയോ എന്നത് എൻറെ പാർട്ടിയും പാലക്കാട്ടുകാരും തീരുമാനിക്കും എന്നായിരുന്നു ഇദ്ദേഹം നൽകിയ മറുപടി. ഇപ്പോൾ ഈ വിഷയത്തിൽ ഒരു യുവതി ഇദ്ദേഹത്തെ ട്രോളി രംഗത്തെത്തുക ആണ്. ഈ ഫോൺ സംഭാഷണം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഹലോ ഷംഷീർ സാർ അല്ലേ, എൻറെ പേര് ബിന്ദു എന്നാണ്. എനിക്ക് ഒരു വീട് വയ്ക്കണമായിരുന്നു. എൻറെ സ്ഥലം കൊല്ലമാണ്. അപ്പോൾ ഈ വർഷം വീട് വയ്ക്കാൻ പറ്റുമോ സാർ? – ഇതാണ് ബിന്ദു ചോദിക്കുന്നത്. ഇതിനു മറുപടിയായി പിണറായി വിജയൻറെ മാസ് മറുപടി ആണ് ഷംസീർ പറഞ്ഞത് – എനക്കറിയില്ല! അല്ല, സാർ ഇങ്ങനെ പ്രവചനം ഒക്കെ നടത്തുന്നത് അല്ലേ, അപ്പോൾ സാറിന് പറയാൻ പറ്റുമല്ലോ – ഇത്രയും മാത്രമേ ബിന്ദു പറഞ്ഞുള്ളൂ. അപ്പോഴേക്കും ഷംസീർ കോൾ കട്ട് ചെയ്തു പോയി. ഇതുപോലെ കുറെ ആളുകൾ മുകേഷിനെ ഫോൺ വിളിച്ചിരുന്നു. ഈ ഫോൺ സംഭാഷണം കേട്ടപ്പോൾ അതാണ് ഓർമ്മ വന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ബിന്ദുവിന് ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയണം എന്നാണ് മലയാളി സമൂഹം പറയുന്നത്.