വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 60 വയസ്സുള്ള സ്ത്രീയെ കൊന്നു കുഴിച്ചിട്ടത് ആയിട്ടാണ് സംശയം. ആലപ്പുഴയിൽ നിന്നും ആണ് ഈ ധാരണ വാർത്ത പുറത്തുവരുന്നത്. ആലപ്പുഴ ചെട്ടിക്കാട് സ്വദേശി ആണ് റോസമ്മ. ഇവർ ആണ് ഇത്തരത്തിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നത്.
സംഭവത്തിൽ ഇവരുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ പതിനെട്ടാം തീയതി ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. വീട്ടുജോലി ചെയ്തായിരുന്നു ഇവർ ജീവിച്ചിരുന്നത്. ഇവരുടെ മകൻറെ ഒപ്പം ആയിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരെ കാണാനില്ല എന്ന പരാതി പോലീസിൽ ലഭിക്കുകയായിരുന്നു. വീട്ടുകാർ തന്നെയായിരുന്നു ഇത്തരത്തിൽ പരാതി നൽകിയത്.
പരാതി ലഭിച്ചതോടെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ ആണ് ഇവരുടെ സഹോദരനായ ബെന്നി ഇവരെ കൊന്നു കുഴിച്ചുമൂടി എന്നും പറഞ്ഞതായി പോലീസിന് ഇൻഫർമേഷൻ ലഭിച്ചത്. തുടർന്ന് പോലീസ് ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൂര്യൻ ചെയ്തപ്പോൾ ആണ് വീടിൻറെ പരിസരത്ത് തന്നെ കുഴിച്ചിട്ടു എന്ന് ഇയാൾ വെളിപ്പെടുത്തിയത്.
ആലപ്പുഴ നോർത്ത് പോലീസ് ആയിരുന്നു പിന്നീട് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയുടെ ഒടുവിൽ ആയിരുന്നു പോലീസ് മൃതദേഹം കണ്ടെടുത്തത്. തുടർനടപടികൾക്ക് ശേഷം മാത്രമായിരിക്കും കൊലപാതക കാരണമെന്താണെന്ന് വ്യക്തമാക്കുവാൻ സാധിക്കുകയുള്ളൂ.