പാറശാലയിലെ ഷാരോൺ വധക്കേസിലെ പ്രതിയാണ് ഗിരീഷ്മ. ഈ കേസിൽ ഇവർക്ക് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇത് ആണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുവാൻ നിയമപരമായി ഒരു അധികാരവും ഇല്ല എന്നായിരുന്നു പ്രതിപാദിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമാണ് ഈ റിപ്പോർട്ട് ഫയൽ ചെയ്യുവാൻ അധികാരം ഉള്ളത് എന്നായിരുന്നു കാണിച്ചത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളി തുടർന്നാണ് സുപ്രീംകോടതിയെ ഇവർ സമീപിച്ചത്.
ഗ്രീഷ്മയുമായി അടുപ്പത്തിൽ ആയിരുന്നു ശാരോൺ. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം നൽകിക്കൊന്നു എന്നാണ് കേസിൽ പറയുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അതിനിടയിലാണ് പെൺകുട്ടിക്ക് മറ്റൊരു വിവാഹബന്ധം വന്നത്. ഒരു സൈനികന്റെ വിവാഹ ആലോചന ആയിരുന്നു അത്. അതോടെ കാമുകനെ ഒഴിവാക്കാൻ വേണ്ടിയാണ് പെൺകുട്ടി ഇങ്ങനെ ചെയ്തത്. ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടു എങ്കിലും പിന്മാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് കൊലപാതകം നടത്തിയത് എന്നാണ് ആരോപണം.
ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകുകയായിരുന്നു. എന്നാൽ കൈപ്പാണ് എന്നു പറഞ്ഞു ഇത് തുപ്പിക്കളയുകയായിരുന്നു. ഇതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് 2022 ഒക്ടോബർ മാസത്തിൽ സെക്സ് ചാറ്റ് നടത്തി യുവാവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. വീട്ടിലെത്തിയ ശേഷം ഇയാൾക്ക് കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു. തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിൽ ഉള്ള പെൺകുട്ടിയുടെ വീട്ടിൽ പോയതിനുശേഷമാണ് ഷാരോണിന് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു യുവാവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഒക്ടോബർ 25ആം തീയതി ആണ് ഇദ്ദേഹം മരണപ്പെട്ടത്. വലിയ രീതിയിലുള്ള വിഭാഗം ആണ് സംഭവം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. പെൺകുട്ടിയുടെ അമ്മയായ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. അതുകൊണ്ട് പിന്നെ ഇവരെയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.