വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആണ് കെ കെ ശൈലജ. ഇവർക്കെതിരെ അശ്ലീല പ്രചാരണം നടക്കുന്നുണ്ട് എന്നായിരുന്നു എൽഡിഎഫ് അവകാശപ്പെട്ടത്. എന്നാൽ അത്തരത്തിലുള്ള പ്രചാരണങ്ങൾ ഒന്നും തന്നെ ആരും ഇതുവരെ കണ്ടിട്ടില്ല എന്നതാണ് വസ്തുത. അശ്ലീല പ്രചരണം നടക്കുന്നുണ്ട് എന്ന് ആരോപിച്ചുകൊണ്ട് നിരവധി ആളുകളാണ് കെ കെ ശൈലജയ്ക്ക് അനുകൂല പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സാമൂഹിക രംഗത്തെ ആളുകൾ ആണ് ഇത്തരത്തിൽ നടക്കുന്നുണ്ടോ എന്ന് പോലും യഥാർത്ഥത്തിൽ ഉറപ്പില്ലാത്ത അശ്ലീല പ്രചരണത്തിന് എതിരെ ശബ്ദിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ഇതുവരെ ഒരു അശ്ലീല പ്രചരണം പോസ്റ്റോ പോസ്റ്ററോ ചൂണ്ടിക്കാണിക്കുവാൻ എൽഡിഎഫ് അനുകൂലികൾക്ക് സാധിച്ചിട്ടില്ല എന്നാണ് യുഡിഎഫ് അനുഭാവികൾ പറയുന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ ക്ലാരിഫിക്കേഷൻ നടത്തിക്കൊണ്ട് എത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എം വി ഗോവിന്ദൻ. അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം തന്നെ സൈബർ സെല്ലിന് ലഭിച്ചിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിന്റെ മുന്നിൽ ഉണ്ട് എന്നും ഷൈലജയുടെ ആരോപണത്തിൽ കേസ് കൊടുക്കാൻ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ താൻ വെല്ലുവിളിക്കുന്നു എന്നും എംവി ഗോവിന്ദൻ പറയുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല പ്രചരണം നടക്കുന്നുണ്ട് എന്നും ഇദ്ദേഹം വീണ്ടും ആരോപണം ഉന്നയിച്ചു. ഇതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവർ ഉണ്ട് എന്നും ഇദ്ദേഹം ആരോപിച്ചു. വടകരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കും എന്ന് ഉറപ്പായതുകൊണ്ടും രാഷ്ട്രീയം പറഞ്ഞിട്ട് കാര്യമില്ല എന്നതുകൊണ്ടും ആണ് ഇത്തരത്തിൽ ഒരു അടവ് എടുത്തത് എന്നും ഇതുവരെ തിരഞ്ഞെടുപ്പിൽ ആരും ഉപയോഗിച്ചിട്ടില്ല ഈ അശ്ലീലം എന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.
“ആർക്കാണ് ഇതുകൊണ്ട് ഗുണമുണ്ടാവുക? ശൈലജ ടീച്ചറെ അപമാനിക്കുവാൻ മോർപ്പ് ചെയ്ത പടങ്ങളും മെസ്സേജുകളും ക്ലിപ്പുകളും പ്രചരിപ്പിക്കുകയാണ്. യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് ആണ് ഇതുകൊണ്ട് നേട്ടം എന്ന് എല്ലാവർക്കും അറിയാമല്ലോ. സൈബർ സെല്ലിന് വിവരങ്ങൾ എല്ലാം ലഭിച്ചിട്ടുണ്ട്” – ഗോവിന്ദൻ പറയുന്നു. അതേസമയം പിണറായി വിജയൻറെ തല, ശൈലജ ടീച്ചറുടെ തല, ബാക്കിയെല്ലാം വേറെ വേറെയാണ്, പറഞ്ഞത് മനസ്സിലായില്ലേ നിങ്ങൾക്ക്? അശ്ലീലം. എന്നിട്ട് മറ്റു ഗ്രൂപ്പുകളിലേക്ക് അയക്കുകയാണ് – ഗോവിന്ദൻ കൂട്ടിച്ചേർത്തു.