എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ബി ജെ പി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയായ മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിളയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണ കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കുണ്ടറ പൊലീസിന്റെ നടപടി.അതേ സമയം പൊലീസ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പരാമര്‍ശിച്ച് സി പി എമ്മിനെ വിമര്‍ശിച്ച് പ്രസംഗിക്കുന്നതിനിടയില്‍ മനപൂര്‍വം തിരക്കുണ്ടാക്കി സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി കുണ്ടറ പൊലീസില്‍ കൃഷ്ണകുമാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്നായിരുന്നു കൃഷ്ണ കുമാറിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്പെഷല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് സനല്‍ പിടിയിലാകുന്നത്
.
മറ്റൊന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്ന കുറ്റമാണ് പൊലീസ് സനലിന് എതിരെ ചുമത്തിയിരിക്കുന്നത്. മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണ കുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ കൃഷ്ണ കുമാര്‍ കുണ്ടറ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടി. വിശ്രമം നിര്‍ദേശിച്ചിരുന്നെങ്കിലും ബാന്‍ഡേജ് ഒട്ടിച്ച കണ്ണുമായി കൃഷ്ണ കുമാര്‍ പ്രചരണം തുടരുകയായിരുന്നു.
‘കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു തിക്കും തിരക്കുമുണ്ടായി. അത് ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. ഈ വേദിക്ക് തൊട്ടുമുന്‍പത്തെ വേദിയില്‍ തൃശൂര്‍ പൂരത്തിലെ വീഴ്ചയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അത് കഴിഞ്ഞുള്ള യോഗത്തിലാണ് സംഭവം. യോഗത്തിനിടെ പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ണിലേക്കൊരു സാധനം കുത്തി, എന്നായിരുന്നു പറഞ്ഞത്