മലയാളത്തിലെ വിവിധ താര പുത്രിമാരും താരപുത്രന്മാരും സിനിമയിൽ സജീവമാകുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ മമ്മൂക്കയുടെ മകൾ സിനിമയിൽ സജീവമാകാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും ആലോചിക്കുന്ന ഒരു ചോദ്യമാണ്. ഈ പ്രായത്തിലും ഏവരുടെയും സൗന്ദര്യസങ്കല്പം ആണ് മമ്മൂക്ക എന്ന ഇതിഹാസ താരം. അതുപോലെതന്നെ ഈ യുവത്വത്തിന്റെ ഹരമായ ദുൽഖർ സൽമാനും. ഇവർ രണ്ടുപേരും ഉള്ള കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം എന്തുകൊണ്ട് സിനിമയിൽ എത്തിയില്ല എന്ന ചോദ്യം തികച്ചും പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്. എന്നാൽ ഇതിനൊക്കെ മറുപടി നൽകാൻ സുറുമി തയ്യാറാണ്. സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു കളിയാക്കിയവർക്കുള്ള സുറുമിയുടെ മറുപടി കേട്ടാൽ ചിരി വരും.
അച്ഛനും അനിയനും സിനിമയിൽ സജീവം എന്നാൽ താൻ സിനിമയിലേക്ക് വരാതിരുന്നത് തനിക്ക് ആ പണി ചേരില്ല എന്നും അറിയാത്തതുകൊണ്ടാണ് എന്നും സുറുമി പറയുന്നു. സിനിമ വളരെ ഇഷ്ടമാണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ നാണമാണ്. അതു കൊണ്ടു തന്നെ അച്ഛനും അനിയനും തിരഞ്ഞെടുത്ത പാതയിൽ നിന്ന് വ്യത്യസ്തമായി സുറുമി തിരഞ്ഞെടുത്തത് വരകളുടെ ലോകമാണ്. ചെറിയ കാലം മുതൽക്കുതന്നെ കലകളുടെ ലോകത്തായിരുന്നു താനെന്നും അത് വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു അതുകൊണ്ടാണ് ഇപ്പോൾ വരയ്ക്കാൻ കഴിയുന്നതെന്നും താരം പറയുന്നു. മറ്റെന്ത് ചെയ്യുന്നതിനേക്കാളും സംതൃപ്തി ലഭിക്കുന്നത് വരയ്ക്കുമ്പോൾ ആണ് അതുകൊണ്ടാണ് താൻ ഈ മേഖല തിരഞ്ഞെടുത്ത എന്നും താര പുത്രി പറയുന്നു.
വാപ്പച്ചി തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടിക്കാലം മുതലേ ലഭിച്ചിരുന്നു. ഉപരിപഠനം നടത്താൻ സുറുമി തീരുമാനിച്ചപ്പോഴും മമ്മൂട്ടി എന്ന അതുല്യ നടൻ അതിൽ കൈകടത്തി അഭിപ്രായം പറയുന്ന സ്വഭാവം ഇല്ലാത്തതിനാൽ മുന്നോട്ട് തന്നെ പോയി. മലയാളത്തിലെ മികച്ച താര കുടുംബങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് മമ്മൂട്ടിയുടെ കുടുംബം തന്നെയാണ്. സന്തോഷവും സമാധാനവും എപ്പോഴും നിലനിൽക്കട്ടെ.