മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് ഇവര്‍. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഇവര്‍.സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ നിരന്തരം ആരാധകരുമായി സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്.
സൗഭാഗ്യ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം ആണ് വൈറല്‍ ആകാറുള്ളത്. അര്ജുന് സോമശേഖര്‍ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. ഭര്‍ത്താവുമൊത്ത് ഉള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവെച്ചത്. എന്നാല്‍ സൗഭാഗ്യ പങ്കുവച്ച ചിത്രത്തിന് താഴെ ഭര്‍ത്താവ് അര്‍ജുനിനെ മോശമായി ചിത്രീകരിച്ച് ചിലര്‍ കമന്റുമായി രംഗത്തെത്തുകയായിരുന്നു.
അര്‍ജുനെ ശരീരത്തിന്റെ പേരില്‍ പരിഹസിച്ചാണ് ചിലര്‍ രംഗത്തെത്തിയത്. എത്രമാസമായി എന്ന രീതിയില്‍ ആക്ഷേപ കമന്റുമായിട്ടാണ് ഒരാള്‍ രംഗത്തെത്തിയത്. കമന്റുകള്‍ സഭ്യത വിട്ടപ്പോള്‍ അതേ ഭാഷയില്‍ മറുപടി നല്കി സൗഭാഗ്യയും രംഗതെത്തുകയായിരുന്നു. ഇതിപ്പോ എത്രമാസമായി, ഹസ്സിന് വിശേഷം ഉണ്ടോ എന്നിവയൊക്കെയായിരുന്നു കമന്റ്.
ഇതിന് താരം നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. നിന്റെ പ്രസവം കഴിഞ്ഞോ എന്നായിരുന്നു സൗഭാഗ്യയുടെ മാസ് മറുപടി. താരത്തിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
View this post on Instagram