പാട്ടിലൂടെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഇന്ന് സിതാരയുടെ പാട്ടിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സാമൂഹിക വിഷയങ്ങളിലും പ്രതികരണം അറിയിക്കാറുണ്ട്. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ തീരുമാനത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് സിതാര.
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കെ.കെ ശൈലജയെ ആരോഗ്യമന്ത്രിയായി ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണം അറിയിച്ച് ആണ് ഗായിക സിത്താര കൃഷ്ണകുമാര്‍ രംഗത്ത് വന്നത്. ശൈലജ ടീച്ചറെ ആരോഗ്യമന്ത്രിയായി നിര്‍ത്താത്തതില്‍ നിരാശയുണ്ടെന്നത് സിത്താരയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും സിത്താര നേര്‍ന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധം ആണ് കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ. ഇതിനോടകം നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്ത് വന്നത്. നടിമാരായ സംയുക്ത മേനോന്, ഗീതുമോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങിയവരും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ആണ് അറിയിച്ചത്. ഇതിനിടെയാണ് സിത്താര കൃഷ്ണകുമാറിന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കെകെ ശൈലജ ഉണ്ടാവും എന്ന ഉറച്ചവിശ്വസം പലരിലും ഉണ്ടായിരുന്നു. ഈ സമയത്താണ് പ്രതീക്ഷ തെറ്റിച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ കെകെ ശൈലജയുടെ പ്രതികരണം ഇങ്ങനെ ”മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു’ .