ബിഗ്ബോസിൽ അസി റോക്കിയുടെ മർദനം കൊണ്ട് പുറത്ത് പോയ സിജോ കസിജ ദിവസമായിരുന്നു തിരിച്ചു വന്നത്.ഇപ്പോൾ ഇതാ സിജിയുമായി ബന്ധപ്പെട്ട ലാലേട്ടൻ ചോദിച്ച ചില കാര്യങ്ങളാണ് വൈറൽ ആവുന്നത്.റി എൻട്രി നടത്തിയ സിജോയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ എന്നതായിരുന്നു മോഹൻലാലിന്റെ ചോദ്യം. ‘ഇതല്ല സിജോ. കാട്ടുതീ ആണെന്നൊക്കെ പുള്ളി പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് സിജോ. പക്ഷേ ആ കാട്ടുതീ ഇതുവരെ കാണിച്ചിട്ടില്ല. ഞങ്ങളിൽ വന്ന മാറ്റങ്ങളെ പഠിച്ച ശേഷമേ ആ കാട്ടുതീ കൊളുത്തി വിടുള്ളൂ എന്ന് എനിക്കറിയാം’, എന്നാണ് അൻസിബ പറഞ്ഞത്.
മറ്റൊന്ന് ശ്രീരേഖ പറഞ്ഞത് ഇതാണ്,കുറേ കാര്യങ്ങൾ അറിഞ്ഞിട്ടാ സിജോ വന്നിരിക്കുന്നത്. പ്രസംഗത്തിൽ ഗംഭീര പ്രകടനം നടത്തി. മുക്കാൽ പേരുടെ കിളി അപ്പോൾ തന്നെ പോയത് ഞാൻ കണ്ടു. പോയ കിളികൾ ഒന്നും തിരിച്ച് വന്നിട്ടില്ല. ആള് നിലവിൽ സൈലന്റ് ആണ്. ഏത് നിമിഷം വേണമെങ്കിലും ആ കിളികൾ തിരിച്ചു വരാം. ഒരു അഗ്നിയ്ക്ക് ഇരയാകാൻ വേണ്ടി കാത്തിരിക്കുന്ന കുറേ പേരുണ്ട്. വലിയൊരു യുദ്ധത്തിന് മുൻപുള്ള ശാന്തത മാത്രമാണ് ഇവിടെ’, എന്നാണ് പറഞ്ഞത്.അതേസമയം ജിന്റോ സിജോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. ‘സിജോ എന്നെ ടാർഗെറ്റ് ചെയ്യുമ്പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം ഒരു കാട്ടുതീ ആയിട്ട് എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഇവർക്കൊക്കെ അങ്ങനെ തോന്നിക്കാണും എനിക്കത് ഒട്ടും തോന്നിയിട്ടില്ല. ഉരച്ച് കളയുന്ന തീപ്പെട്ടി കൊള്ളിയായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ’, എന്നായിരുന്നു ജിന്റോയുടെ വാക്കുകൾ.