ഏറെ ശ്രദ്ധിക്കപ്പെട്ട വിവാഹം ആയിരുന്നു സീരിയല്‍ നടി യമുനയുടെ രണ്ടാം വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനെയാണ് യമുന വിവാഹം കഴിച്ചത്. വലിയ വിമര്‍ശനങ്ങള്‍ക്കും ഈ വിവാഹം വഴിവെച്ചിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെയാണ് ഈ താരങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രേക്ഷകര്‍ക്കുള്ള പല സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞാണ് ഈ ദമ്പതികള്‍ രംഗത്ത് വന്നത്. തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴിയാണ് മറുപടി പറഞ്ഞ് താരങ്ങള്‍ രംഗത്ത് വന്നത്.
ഇതില്‍ ഇവരുടെ മക്കളെക്കുറിച്ചും, വിവാഹത്തെക്കുറിച്ചെല്ലാം ആണ് കൂടുതലും ചോദിച്ചത്. എന്നാല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാതെ ഇത്തവണ എല്ലാത്തിനും മറുപടി പറയാന്‍ ഇവര്‍ തെയ്യാറാവുകയായിരുന്നു. ആദ്യം തന്നെ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ഇവര്‍ ഇനി ഒരു വിവാഹം കഴിക്കുമോ എന്നായിരുന്നു, ഇതിന് വ്യക്തവും കൃത്വവുമായ ഉത്തരമാണ് ദമ്പതികള്‍ കൊടുത്തത്.
മുന്നോട്ട് ഉണ്ടായേക്കാവുന്ന ഏതെങ്കിലും സാഹചര്യത്തില്‍ ഇനി വിവാഹം കഴിക്കുമോ എന്നായിരുന്നു അടുത്ത ആളുടെ ചോദ്യം. ഇതിന് മറുപടിയായി പറഞ്ഞത് ഞങ്ങള്‍ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തല്ക്കാലം അത് മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ രണ്ട് പേരിലൊരാള്‍ക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും ദേവന് പറയുന്നു. അടുത്ത ചോദ്യം യമുനയുടെ മക്കള്‍ എന്തുകൊണ്ടാണ് അങ്കിള്‍ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാല്‍ എന്താ കുഴപ്പമെന്നാണ്.
എന്നാല്‍ കുട്ടികളോട് ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാന്‍ പറഞ്ഞാല്‍ ഇവര്‍ തീര്‍ച്ചയായും വിളിക്കും. എന്നാല്‍ അവരുടെ ഉള്ളില്‍ നിന്നും നാച്ചൂറലായി വിളിക്കുന്നതാണ് അങ്കിള്‍ എന്നത്, അത് അങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ, അത് ഞാന്‍ മാറ്റിയാല്‍ കൃത്രിമത്വം പോലെയാവും എന്നും അദ്ദേഹം പറയുന്നു. പിന്നാലെ യമുന വീണ്ടും അമ്മയാവാന്‍ പോവുകയാണോ എന്നാണ് പ്രേക്ഷകര്‍ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് മക്കള്‍ ഉണ്ടെന്നും ഇനിയൊരു അംഗത്തിന് ബാല്യമുണ്ടാവണ്ട എന്ന ശ്രമത്തിലാണെന്നും ഇവര്‍ പറയുന്നു.