മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ. രേഖ എന്ന സിനിമയിലെ അഭിനയത്തിന് ആണ് ഇവർക്ക് അവാർഡ് ലഭിച്ചത്. ഇപ്പോൾ ഇവരുടെ സമൂഹമാധ്യമങ്ങളിലെ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
ഇവരുടെ ട്രക്കിംഗ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇവരുടെ ഒപ്പം സമൂഹമാധ്യമത്തിലെ സ്റ്റാർ ആയ അഖിൽ ഷാ കൂടിയുണ്ട്. കൂടാതെ വേറെയും കൂട്ടുകാർ ഉണ്ട്. ഇവർ എല്ലാവരും ചേർന്ന് നടത്തിയ സാഹസിക യാത്രയുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്. യാത്രയുടെ ഇടയിൽ പലതവണ വാഹനത്തിലും വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് ഇടയിൽ കാല് തെറ്റി വെള്ളത്തിൽ വീഴുന്ന നടിയുടെ അവസ്ഥ കണ്ടിട്ട് പല ആരാധകരും ചോദിക്കുന്നത് താരം ഇപ്പോഴും ജീവനോടെ ഉണ്ടോ എന്നാണ്.
അതേസമയം വിൻ.സി എന്നാണ് നടിയുടെ ഇൻസ്റ്റാഗ്രാം പേര്. ഇതിനെ ട്രോളി കൊണ്ട് അഖിൽ പറയുന്നത് ഇങ്ങനെയാണ് – ഫെയിൽ.സി. അതേസമയം താരത്തിന് വിൻ.സി എന്ന പേര് നൽകിയത് സാക്ഷാൽ മമ്മൂട്ടിയാണ് എന്ന പ്രത്യേകതയും ഉണ്ട്. സംസ്ഥാന അവാർഡ് ലഭിച്ച വാർത്തയറിഞ്ഞ് മമ്മൂട്ടി മെസ്സേജ് ചെയ്ത സന്ദർഭത്തിൽ ആണ് പേര് ഇത്തരത്തിൽ മമ്മൂട്ടി മാറ്റി എഴുതിയത്.
അതേസമയം രസകരമായ കമൻറുകൾ ആണ് ഇപ്പോൾ വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. വിൻസിയുടെ വീണ്ടും വീട്ടുമുള്ള വീഴ്ച കണ്ടിട്ട് നിറം സിനിമയിലെ ജോമോളെ തോൽപ്പിച്ചു കളഞ്ഞല്ലോ എന്നാണ് ചില ആളുകൾ കമൻറ് ചെയ്യുന്നത്. അതേസമയം ഇത്രയും വീഴ്ച താരം ഇപ്പോഴും ജീവനോടെ തന്നെ ബാക്കിയിരിക്കുന്നത് ഭാഗ്യമാണ് എന്നും ആളുകൾ പറയുന്നുണ്ട്.
View this post on Instagram